ഡബ്ലിന് പുറത്ത് 12 മാസത്തിനിടെ ഭവനവില വർദ്ധിക്കുക 15%; ഏറ്റവും വിലവർദ്ധന പ്രതീക്ഷിക്കുന്നത് കെറിയിൽ

അയര്‍ലണ്ടില്‍ ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിലെ ഭവനവില അടുത്ത 12 മാസത്തിനിടെ ശരാശരി 4.9% ഉയരുമെന്ന് The Sunday Times Nationwide Property Price Guide റിപ്പോര്‍ട്ട്. ഇതില്‍ കെറിയിലാകും ഏറ്റവുമധികം വില വര്‍ദ്ധന സംഭവിക്കുകയെന്നും (15%) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കില്‍ക്കെന്നി, ലീഷ് എന്നിവിടങ്ങളില്‍ 10% വീതം വില വര്‍ദ്ധിക്കും.

Monaghan, Louth, Westmeath എന്നീ കൗണ്ടികളില്‍ മാത്രമാണ് ഭവനവില നിലവിലുള്ളത് പോലെ തന്നെ തുടരാന്‍ സാധ്യത.

Wexford, Waterford, Mayo, Offaly മുതലായ കൗണ്ടികളില്‍ വീട് നിര്‍മ്മിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ വീട് വാങ്ങാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാജ്യത്ത് ത്രീ-ബെഡ് സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് ഏറ്റവുമധികം വിലയുള്ള പ്രദേശങ്ങള്‍ കോര്‍ക്കിലെ Ballinlough, Model Farm Road എന്നിവിടങ്ങളാണ്. ശരാശരി 490,000 യൂറോയാണ് ഇവിടുത്തെ വില.

അതേസമയം താങ്ങാവുന്ന വിലയില്‍ വീട് ലഭിക്കുന്ന പ്രദേശങ്ങളാകട്ടെ Co Leitrim-ലെ Mohill (€155,000), Ballinamore (€160,000) എന്നിവയും Roscommon-ലെ Castlerea (€160,000)-യും ആണ്.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 12 മാസത്തിനിടെ ഭവനവില വര്‍ദ്ധന പ്രതീക്ഷിക്കുന്നത് ഇപ്രകാരം:

Share this news

Leave a Reply

%d bloggers like this: