ഡബ്ലിന് പുറത്ത് 12 മാസത്തിനിടെ ഭവനവില വർദ്ധിക്കുക 15%; ഏറ്റവും വിലവർദ്ധന പ്രതീക്ഷിക്കുന്നത് കെറിയിൽ

അയര്‍ലണ്ടില്‍ ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിലെ ഭവനവില അടുത്ത 12 മാസത്തിനിടെ ശരാശരി 4.9% ഉയരുമെന്ന് The Sunday Times Nationwide Property Price Guide റിപ്പോര്‍ട്ട്. ഇതില്‍ കെറിയിലാകും ഏറ്റവുമധികം വില വര്‍ദ്ധന സംഭവിക്കുകയെന്നും (15%) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കില്‍ക്കെന്നി, ലീഷ് എന്നിവിടങ്ങളില്‍ 10% വീതം വില വര്‍ദ്ധിക്കും. Monaghan, Louth, Westmeath എന്നീ കൗണ്ടികളില്‍ മാത്രമാണ് ഭവനവില നിലവിലുള്ളത് പോലെ തന്നെ തുടരാന്‍ സാധ്യത. Wexford, Waterford, Mayo, Offaly മുതലായ കൗണ്ടികളില്‍ വീട് നിര്‍മ്മിക്കുന്നതിനെക്കാള്‍ … Read more

അയർലണ്ടിൽ വീടുകൾക്ക് ഇനിയും വില കൂടും; 2024-ലെ വർദ്ധന ഇത്രയും

2024-ല്‍ അയര്‍ലണ്ടിലെ വീടുകളുടെ ശരാശരി വില 3% വര്‍ദ്ധിക്കുമെന്ന് REA Average House Price Index റിപ്പോര്‍ട്ട്. 2023-ന്റെ അവസാനപാദത്തില്‍ ഭവനവില 1% വര്‍ദ്ധിച്ച് ഒരു ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 304,259 യൂറോയില്‍ എത്തിയിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതില്‍ 3% വര്‍ദ്ധന സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് കൂടുതലായും വില്‍ക്കപ്പെടുന്ന ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടുകളുടെ വിലയിലാണ് REA Average House Price Index ശ്രദ്ധ … Read more

അയർലണ്ടിൽ വീടുകളുടെ വില വീണ്ടുമുയർന്നു; ഏറ്റവും കുറവ് വിലയ്ക്ക് വീട് ലഭിക്കുന്നത് ഈ പ്രദേശത്ത്

അയര്‍ലണ്ടിലെ ഭവനവില (House Price in Ireland) വീണ്ടുമുയര്‍ന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് ഒരു വര്‍ഷത്തിനിടെ 2.3% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്. അതേസമയം പ്രവാസികളടക്കം നിരവധി പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഡബ്ലിനില്‍, വില 0.6% കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ മാസത്തിലെ കണക്കുകളാണ് CSO പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബറില്‍ 4,604 വീടുകളുടെ വില്‍പ്പന നടന്നതായാണ് റവന്യൂ വകുപ്പിന്റെ രേഖകള്‍ പറയുന്നത്. 2022 ഒക്ടോബറിനെ അപേക്ഷിച്ച് 7.2% അധികമാണിത്. വില്‍പ്പന … Read more

ഡബ്ലിനിൽ വീടുകൾക്ക് ഡിമാൻഡ് കുറഞ്ഞു; ഡബ്ലിന് പുറത്ത് വില കുതിച്ചുയരുന്നു

അയര്‍ലണ്ടിലെ ഭവനവില വര്‍ദ്ധന തുടരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഡബ്ലിന് പുറത്ത് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 3.1% ആണ്. അതേസമയം ഡബ്ലിനിലെ വീടുകള്‍ക്ക് ഈ കാലയളവിനിടെ 1.9% വില കുറയുകയാണുണ്ടായതെന്നും Residential Property Price Index (RPPI) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 0.9% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്. 2023 ഓഗസ്റ്റ് മാസത്തില്‍ ആകെ 4,640 വീടുകളുടെ … Read more

അയർലണ്ടിൽ വീടുകളുടെ പ്രാരംഭ വില വർദ്ധിച്ചു; വാടക നിരക്കിലും വർദ്ധന

അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വിപണിയില്‍ ചോദിക്കുന്ന വില (asking price) 4% വര്‍ദ്ധിച്ചു. 2023-ന്റെ മൂന്നാം പാദത്തില്‍ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) ആണ് ഈ വില വര്‍ദ്ധനയുണ്ടായതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ MyHome.ie പറയുന്നു. രണ്ടാം പാദത്തിന് തുടര്‍ച്ചയായി മൂന്നാം പാദത്തിലും വര്‍ദ്ധന സംഭവിച്ചതോടെ, സെപ്റ്റംബര്‍ മാസത്തില്‍ asking price-നെക്കാള്‍ 3% അധികം തുകയാണ് വീട് വാങ്ങാനായി ആളുകള്‍ക്ക് നല്‍കേണ്ടിവന്നത്. ഒരു വര്‍ഷത്തിനിടെ വിപണിയിലെ asking price ഡബ്ലിനില്‍ 3% ഉയര്‍ന്നപ്പോള്‍, ഡബ്ലിന് പുറത്ത് ശരാശരി 4.9% ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ … Read more

അയർലണ്ടിൽ ഭവനവില വീണ്ടുമുയർന്നു; 3-ബെഡ്റൂം വീടിന് നൽകേണ്ടത് ഇത്രയും…!

അയര്‍ലണ്ടില്‍ ഭവനവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് ഒരു ത്രീ-ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 300,000 യൂറോ കടന്നതായി Real Estate Alliance (REA)-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2007-ന് ശേഷം ഇതാദ്യമായാണ് ഈ വിഭാഗത്തിൽ വില ഇത്രയും വർദ്ധിക്കുന്നത്. അയര്‍ലണ്ടിലെ പ്രധാന ടൗണുകളിലെ ഭവനവില കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശരാശരി 2% ആണ് വര്‍ദ്ധിച്ചത്. ഡബ്ലിന്‍ അടക്കമുള്ള പ്രധാന നഗരങ്ങളെക്കാള്‍ ഇരട്ടിയോളം വര്‍ദ്ധനയാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ഡബ്ലിനില്‍ ഈ മൂന്ന് മാസത്തിനിടെ … Read more

അയർലണ്ടിൽ ഭവനവില വർദ്ധനയുടെ നിരക്ക് കുറഞ്ഞു; മോർട്ട്ഗേജ് തിരിച്ചടവുകൾ കുതിച്ചുയർന്നു

അയര്‍ലണ്ടില്‍ ഭവനവില വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞു. അതേസമയം മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുത്തനെ ഉയര്‍ന്നുവെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഭവനവില 1.5% എന്ന നിരക്കിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഭവനവില ഇത്രയും ചെറിയ നിരക്കില്‍ വര്‍ദ്ധിക്കുന്നത്. അതേസമയം ഈയിടെ തുടര്‍ച്ചയായി ഒമ്പത് തവണ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് നടപടി കാരണം … Read more

ഡബ്ലിനിൽ വീടുകൾക്ക് വില കുറഞ്ഞു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്ന സ്ഥലം ഏത്?

ഡബ്ലിന് പുറത്ത് വീടുകളുടെ വിലയിൽ വീണ്ടും വര്‍ദ്ധന. ഡബ്ലിന് പുറത്തെ പ്രദേശങ്ങളിൽ ജൂൺ വരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ വീടുകളുടെ വിലയില്‍ 4.5% വര്‍ദ്ധനവ് ഉണ്ടായതായി Central Statistics Office (CSO)-ന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം Residential Property Price Index (RPPI) പ്രകാരം ഡബ്ലിനില്‍ ഭലവനവില 0.9% കുറയുകയണ് ചെയ്തത്. വീടുകള്‍ക്ക് 1.1% വിലക്കുറവും അപ്പാര്‍ട്ട്മെന്‍റ്കള്‍ക്ക് 0.2% വിലയിടിവുമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്താകെയുള്ള കണക്കെടുക്കുമ്പോൾ ഒരു വര്‍ഷത്തിനുള്ളില്‍ വീടുകള്‍ക്ക് 2.2% ആണ് വിലവര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ജൂൺ വരെയുള്ള … Read more

മൂന്ന് വർഷത്തിനിടെ ആദ്യമായി അയർലണ്ടിൽ വീടുകൾക്ക് വില കുറഞ്ഞു

അയര്‍ലണ്ടില്‍ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായി ഭവനവില കുറഞ്ഞു. 2023-ന്റെ രണ്ടാം പാദത്തിലെ ഭവനവില (മാര്‍ച്ച്-ജൂണ്‍), ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 0.5% കുറഞ്ഞതായാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ ശരാശരി വില 309,648 യൂറോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍ക്ക് സിറ്റിയിലാണ് വില ഏറ്റവുമധികം കുറഞ്ഞത്. 2022-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച്, 2023-ന്റെ രണ്ടാം പാദത്തിലേയ്ക്ക് എത്തുമ്പോള്‍ ഇവിടെ വീടുകള്‍ക്ക് 3.3% വില കുറഞ്ഞു. കോര്‍ക്ക് നഗരത്തില്‍ നിലവിലെ ശരാശരി ഭവനവില 320,793 യൂറോയാണ്. … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് വില വർദ്ധിച്ചത് 3.6%; നിലവിലെ ദേശീയ ശരാശരി 313,000 യൂറോ

അയര്‍ലണ്ടിലെ വീടുകളുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെ നേരിയ കുറവ്. ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വില 3.6% മാത്രമാണ് വര്‍ദ്ധിച്ചതെന്നാണ് Central Statistics Office (CSO)-യുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 4% ആയിരുന്നു രാജ്യത്തെ വീടുകളുടെ വിലവര്‍ദ്ധന. ഇതാണ് ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 3.6% ആയി കുറഞ്ഞത്. ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 1% വില വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഡബ്ലിന് പുറത്ത് 5.6 ശതമാനമാണ് വില വര്‍ദ്ധിച്ചത്. … Read more