ഡബ്ലിനിലെ ഇന്ത്യക്കാർക്ക് എതിരായ ആക്രമണങ്ങൾ: വിഷയത്തിൽ ഇടപെട്ട് അയർലണ്ട് ഇന്ത്യ കൗൺസിൽ, സർക്കാരിന് കത്തയച്ചു
ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കുമെതിരെ ദിനംപ്രതിയെന്നോണം ആക്രമണങ്ങള്‍ നടക്കുന്നതായി Ireland India Council ചെയര്‍പേഴ്‌സണ്‍ പ്രശാന്ത് ശുക്ല. പ്രകോപനമേതുമില്ലാതെ നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ നടപടിയെടുക്കാനാവശ്യപ്പെട്ട് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗന്‍ എന്നിവര്‍ക്ക് കൗണ്‍സില്‍ കത്തയച്ചു. താലയില്‍ ഇന്ത്യക്കാരനെ തെറ്റായ ആരോപണമുന്നയിച്ച് മര്‍ദ്ദിക്കുകയും, അര്‍ദ്ധനഗ്നനാക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെയാണ് ശക്തമായ നടപടിയാവശ്യപ്പെട്ട് അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഐറിഷ് വനിതകളുടെ ധീരമായി ഇടപെടലിലൂടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. … Read more