ഉപയോക്താക്കളുടെ പാസ് വേർഡുകൾ സുരക്ഷിതമായി സൂക്ഷിച്ചില്ല; മെറ്റായ്ക്ക് 91 മില്യൺ പിഴയിട്ട് അയർലണ്ട്

ഫേസ്ബുക്ക് മാതൃകമ്പനിയായി മെറ്റായ്ക്ക് 91 മില്യണ്‍ യൂറോ പിഴയിട്ട് അയര്‍ലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (DPC). ഉപഭോക്താക്കളില്‍ പലരുടെയും പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത തരത്തില്‍ പ്ലെയിന്‍ ടെക്സ്റ്റുകളായി ഇന്റേണല്‍ സിസ്റ്റത്തില്‍ സൂക്ഷിക്കുന്നതായുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇവ എന്‍ക്രിപ്റ്റഡ് ചെയ്ത് സൂക്ഷിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി DPC വ്യക്തമാക്കി. ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ പാസ്‌വേര്‍ഡുകള്‍ ഇത്തരത്തില്‍ സൂക്ഷിച്ചതായാണ് DPC പറയുന്നത്. അതേസമയം പാസ്‌വേര്‍ഡുകള്‍ മറ്റുള്ളവര്‍ ചോര്‍ത്തിയെടുത്തിട്ടില്ല എന്നത് ആശ്വാസകരമാണ്. 2019 ഏപ്രിലിലാണ് DPC ഇത് സംബന്ധിച്ച അന്വേഷണമാരംഭിച്ചത്. … Read more

‘തിരുമ്പി വന്തിട്ടേൻ എന്ന് സൊല്ല്’; ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രശ്നങ്ങൾ പരിഹരിച്ചതായി മെറ്റാ

മെറ്റയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രവർത്തനം പുനഃസ്ഥാപിച്ചു. ഐറിഷ് സമയം വൈകിട്ട് 3.15 ഓടെ ആയിരുന്നു ഇവ ലോഗിൻ ചെയ്യാൻ സാധിക്കാതെ പ്രവർത്തന രഹിതമായത്. ആഗോളമായി അനുഭവപ്പെട്ട പ്രശ്നം പരിഹരിച്ചതായി മെറ്റാ അറിയിച്ചു. തടസം നേരിട്ടതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച മെറ്റാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ, കഴിയുന്നതും വേഗം തന്നെ പരിഹാരം കണ്ടതായും കൂട്ടിച്ചേർത്തു. ലോഗിൻ പ്രശ്നമാണ് ഫേസ്ബുക് നേരിട്ടതെങ്കിൽ, ഫീഡ് റിഫ്രഷ് ആകാത്തത് ആയിരുന്നു ഇൻസ്റ്റാഗ്രാമിന്‍റെ … Read more

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ആപ്പുകൾക്ക് ആഗോളമായി തടസം നേരിടുന്നു

മെറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയില്‍. ആഗോളമായി ഐറിഷ് സമയം ഉച്ചയ്ക്ക് ശേഷം 3.15 മുതലാണ് തടം നേരിട്ടു തുടങ്ങിയത്. പല അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയ നിലയിലാണ്. വീണ്ടും ലോഗിന്‍ ചെയ്യാന്‍ നോക്കിയാലും അതിന് കഴിയാത്ത നിലയിലാണ്. പാസ്‌വേര്‍ഡ് തെറ്റാണെന്നാണ് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. പ്രശ്‌നത്തെ പറ്റി അറിവുണ്ടെന്നും, പരിഹാരശ്രമങ്ങള്‍ നടക്കുകയാണെന്നും മെറ്റാ പ്രതികരിച്ചു.