അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചു; പാക്കേജ് പോളിസിക്ക് നൽകേണ്ടത് 2,781 യൂറോ

അയര്‍ലണ്ടില്‍ ലിയബിലിറ്റി കവര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ന്നു. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8% ആണ് 2022-ല്‍ പ്രീമിയം ഉയര്‍ന്നത്. അതേസമയം 2019-നെ അപേക്ഷിച്ച് സെറ്റില്‍മെന്റ് തുകകളുടെ കാര്യത്തില്‍ 14% കുറവ് സംഭവിച്ചെന്നും, ഇത് പ്രീമിയം തുക കുറയ്ക്കുന്നതിലേയ്ക്ക് നയിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-ല്‍ 9% അഥവാ 98 മില്യണ്‍ യൂറോയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓപ്പറേറ്റിങ് പ്രോഫിറ്റ് ഇനത്തില്‍ ലാഭമുണ്ടാക്കിയത്. 2022-ല്‍ ഇത് 14% അഥവാ 176 മില്യണ്‍ യൂറോ ആയി ഉയര്‍ന്നു. എംപ്ലോയേഴ്‌സ് … Read more

ആരോഗ്യ ഇൻഷുറൻസ് തുക വീണ്ടും വർദ്ധിപ്പിച്ച് VHI; 300 യൂറോ വരെ നൽകേണ്ടി വരും

അയര്‍ലണ്ടിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ VHI വീണ്ടും പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കമ്പനി പ്രീമിയത്തില്‍ വര്‍ദ്ധന വരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ക്ലെയിമുകളില്‍ 20% വര്‍ദ്ധന ഉണ്ടായെന്നും, അതിനാല്‍ പ്രീമിയത്തില്‍ 7% വര്‍ദ്ധന വരുത്തുകയുമാണെന്നാണ് കമ്പനി പറയുന്നത്. ഇതോടെ പല കുടുംബങ്ങളും വര്‍ഷം 300 യൂറോ വരെ VHI ആരോഗ്യ ഇന്‍ഷുറന്‍സിനായി നല്‍കേണ്ട സ്ഥിതിയാണ്. മാര്‍ച്ച് 1 മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്ക് പ്രീമിയം വര്‍ദ്ധന ബാധകമാകും. രാജ്യത്തെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയായ … Read more