കോർക്കിലെ Killavullen-ൽ ബോയിൽ വാട്ടർ നോട്ടീസ്; കലക്കവെള്ളം കാരണം പ്ലാന്റ് അടച്ചു

കോര്‍ക്ക് കൗണ്ടിയിലെ Killavullen പ്രദേശത്തെ വീടുകളില്‍ ബോയില്‍ വാട്ടര്‍ നോട്ടീസ് നല്‍കി അധികൃതര്‍. വെള്ളത്തില്‍ പതിവിലുമധികം കലക്ക് കണ്ടതിനാല്‍ Killavullen വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് അടച്ചിരിക്കുകയാണെന്നും, വീടുകളിലെത്തുന്ന വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും കോര്‍ക്ക് കൗണ്ടി കൗണ്‍സിലും, ഐറിഷ് വാട്ടറും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. Killavullen Public Water Supply വഴിയുള്ള വെള്ളം ഉപയോഗിക്കുന്ന 810 പേരെ ഇത് ബാധിക്കും. പ്ലാന്റിലെ പ്രശ്‌നം പരിഹരിക്കാനായി ശ്രമം നടത്തിവരികയാണെന്നും, ഇനിയൊരു അറിയിപ്പ് ഉണ്ടാകും … Read more

ശുദ്ധീകരണ പ്ലാന്റിലെ വീഴ്ച; ഡബ്ലിൻ, വിക്ക്ലോ പ്രദേശങ്ങളിലെ 17,000 വീടുകളിൽ വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കണമെന്ന് Irish Water മുന്നറിയിപ്പ്

ഡബ്ലിന്‍, വിക്ക്‌ലോ എന്നിവിടങ്ങളിലെ 17,000-ലേറെ വീടുകളില്‍ മുന്നറിയിപ്പിന്റെ ഭാഗമായി boil water notice നല്‍കി. നോര്‍ത്ത് വിക്ക്‌ലോയിലെ 12,944 വീടുകള്‍, ഡബ്ലിനിലെ Dun Laoghaire Rathdown-ലെ 4,553 വീടുകള്‍ എന്നിവിടങ്ങളിലാണ് പൈപ്പ് വെള്ളം തിളപ്പിച്ചാറ്റിയ ശേഷം ഉപയോഗിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. Vartry Treatment Plant-ല്‍ വച്ച് ശുദ്ധീകരിക്കപ്പെട്ട വെള്ളം മുഴുവനായും അണുനാശനം നടത്താന്‍ സാധിച്ചില്ലെന്നും, ഏതാനും ദിവസത്തേയ്ക്ക് ഈ വെള്ളം തിളപ്പിച്ച് ആറിയ ശേഷം മാത്രം ഉപയോഗിക്കാനുമാണ് മുന്നറിയിപ്പ്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും Irish Water അറിയിച്ചു. … Read more