നടന വിസ്മയം തീർക്കാൻ സോളോ ഡ്രാമയുമായി സന്തോഷ് കീഴാറ്റൂർ അയർലണ്ടിലെത്തുന്നു
പ്രമുഖ നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിൽ തന്റെ പ്രസിദ്ധ നാടകമായ ‘പെൺനടൻ’ അവതരിപ്പിക്കാൻ എത്തുന്നു. ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന മെയ്ദിന ആഘോഷ പരിപാടിയിലാണ് സോളോ ഡ്രാമയായി സന്തോഷ് കീഴാറ്റൂർ തന്റെ പെൺനടൻ എന്ന നാടകം അവതരിപ്പിക്കുന്നത്. ഇതുവരെ ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികളിൽ ശ്രദ്ധേയമായ പ്രകടനം കൊണ്ട് കാണികളെ അമ്പരപ്പിച്ച സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗ നാടകമാണ് പെൺനടൻ. ഒരുകാലത്ത് മലയാള നാടകവേദികളിൽ വാസവദത്തയായും ലീലയായും മാതംഗിയായുമെല്ലാം പകർന്നാടിയ ഓച്ചിറ വേലുക്കുട്ടിയാശാനെന്ന നടൻ, പെൺവേഷം … Read more



