അയർലണ്ടിൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾ ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാറുണ്ടോ? പണി കിട്ടും!

അംഗീകാരമില്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്തവരുടെ ബുക്കിങ് റദ്ദാക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി (RSA). അയര്‍ലണ്ടിലെ ചില വെബ്‌സൈറ്റുകളും ആപ്പുകളും വിവിധ ടെസ്റ്റിങ് കേന്ദ്രങ്ങളിലെ ഒഴിവുള്ള സ്ലോട്ടുകള്‍ കണ്ടെത്തി ലേണര്‍മാര്‍ക്ക് ടെസ്റ്റ് ബുക്ക് ചെയ്ത് നല്‍കാന്‍ സഹായിക്കാറുണ്ട്. നീണ്ട കാത്തിരിപ്പില്ലാത്ത സ്ലോട്ട് ലഭിക്കുന്ന ഈ ബുക്കിങ് രീതിക്ക് പക്ഷേ അധികൃതരുടെ അംഗീകാരമില്ല. രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഈ ആപ്പുകള്‍ മുതലെടുക്കുന്നത്. റോഡ് സേഫ്റ്റി അതോറിറ്റി വെബ്‌സൈറ്റില്‍ നിന്നല്ലാതെ … Read more

റോഡിൽ വരച്ച ചിഹ്നങ്ങൾ മങ്ങിയത് കാരണം ലേണർമാർ ഡ്രൈവിംഗ് ടെസ്റ്റിൽ തോൽക്കുന്നതായി പരാതി

റോഡിലെ ചിഹ്നങ്ങള്‍ മാഞ്ഞുപോയത് കാരണം അയര്‍ലണ്ടില്‍ നിരവധി പേര്‍ ഡ്രൈവിങ് ടെസ്റ്റുകളില്‍ പരാജയപ്പെടുന്നതായി പരാതി. ടെസ്റ്റിങ് സമയത്ത് റോഡില്‍ വരച്ചിരിക്കുന്ന ചിഹ്നങ്ങള്‍ പലതും മങ്ങിയതോ, കൃത്യമായി കാണാത്തതോ കാരണം ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതിയുയര്‍ത്തിയിരിക്കുന്നത് രാജ്യത്ത് പലയിടത്തും പ്രവര്‍ത്തനം നടത്തിവരുന്ന Ladybird Driving School ആണ്. ഡബ്ലിനിലെ ആറെണ്ണം അടക്കം രാജ്യത്താകമാനം 28 ഡ്രൈവിങ് സ്‌കൂളുകളാണ് ഈ സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റോപ്പ് ലൈനുകള്‍, യെല്ലോ ബോക്‌സുകള്‍, ഫില്‍റ്റര്‍ ലൈനുകള്‍, ഹാച്ച് മാര്‍ക്കിങ്ങുകള്‍ എന്നിവയെല്ലാം മങ്ങിപ്പോയത് താന്‍ … Read more

മറ്റ് അപേക്ഷകർക്ക് വേണ്ടി ഡ്രൈവിംഗ് തിയറി ടെസ്റ്റ് എഴുതിയ പരിശീലകന് അയർലണ്ടിൽ ഒരു വർഷം തടവ്

മറ്റ് അപേക്ഷകര്‍ക്ക് വേണ്ടി ഡ്രൈവിങ് തിയറി ടെസ്റ്റുകള്‍ എഴുതിയ മുന്‍ ഡ്രൈവിങ് പരിശീലകന് അയര്‍ലണ്ടില്‍ ജയില്‍ ശിക്ഷ. ഡബ്ലിനില്‍ താമസിക്കുന്ന Daniel Trifan (51) എന്നയാളെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. അപേക്ഷകരില്‍ നിന്നും പണം വാങ്ങി 21 തവണയാണ് പ്രതി ഇത്തരത്തില്‍ വ്യാജനായെത്തി പരീക്ഷയെഴുതിയത്. ഒരു ടെസ്റ്റിന് ഏകദേശം 150 യൂറോ ആണ് പകരക്കാരനായി പരീക്ഷയെഴുതാന്‍ പ്രതി ഈടാക്കിയിരുന്നത്. 2019 ജൂണ്‍ 9 മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്നും … Read more

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നത് വർദ്ധിക്കുന്നു; ഔദ്യോഗിക അംഗീകാരം ഇല്ലെന്ന് റോഡ് സേഫ്റ്റി അതോറിറ്റി

അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവര്‍ സ്ലോട്ട് ഒഴിവ് വരുന്നത് അറിയാനായി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. അധികം വൈകാതെ തന്നെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സഹായിക്കുന്ന DriveNow അല്ലെങ്കില്‍ DrivingTest Helper IE എന്നീ ആപ്പുകളുടം ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായാണ് കണ്ടെത്തല്‍. Road Safety Authority (RSA) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാന്‍ കഴിയാതെ റദ്ദാക്കപ്പെടുന്നവരുടെ സ്ലോട്ടുകള്‍ കൃത്യമായി കാണിച്ച് തരുന്ന ആപ്പാണ് DriveNow. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ടെസ്റ്റ് സെന്ററുകളില്‍ ഇങ്ങനെ സ്ലോട്ടുകളില്‍ ഒഴിവ് വന്നാല്‍ ഉടന്‍ ആപ്പ് … Read more

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പ് സമയം 10 ആഴ്ചയാക്കി കുറയ്ക്കാൻ RSA; ടെസ്റ്റ് സെന്ററുകൾ കൂട്ടും, സെന്ററുകളുടെ പ്രവർത്തന സമയവും നീട്ടും

അയര്‍ലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് കാത്തിരിപ്പ് കാലയളവ് സെപ്റ്റംബര്‍ മാസത്തോടെ 10 ആഴ്ചയാക്കി കുറയ്ക്കുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് Road Safety Authority (RSA). നിലവില്‍ പല സെന്ററുകളിലും 27 ആഴ്ചയോളമാണ് ടെസ്റ്റിനായി ആളുകള്‍ കാത്തിരിക്കുന്നത്. മാത്രമല്ല അപേക്ഷകരുടെ എണ്ണം 100,000-ഓളം ആയിട്ടുമുണ്ട്. ടെസ്റ്റിനായുള്ള അപേക്ഷകരുടെ എണ്ണം ക്രമാതീതമായി കൂടിയത് കൈകാര്യം ചെയ്യാനായി കൂടുതല്‍ ടെസ്റ്റ് സെന്ററുകള്‍ തുറക്കുമെന്നും, സെന്ററുകളുടെ പ്രവൃത്തിസമയം കൂട്ടുമെന്നും RSA പറഞ്ഞു. രാവിലെ 7.25 മുതല്‍വൈകിട്ട് 7 മണി വരെയാക്കിയാണ് ടെസ്റ്റ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. … Read more

അയർലണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വീണ്ടും ഉയർന്നു; ദേശീയ ശരാശരി 27 ആഴ്ച

അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വീണ്ടും ഉയര്‍ന്നു. നിലവിലെ സ്ഥിതി വീണ്ടും വഷളായിരിക്കുകയാണെന്നും, ഏപ്രില്‍ മാസത്തെ കണക്ക് പ്രകാരം 83,000-ലധികം പേര്‍ ടെസ്റ്റിനായി കാത്തിരിക്കുകയാണെന്നും Road Safety Authority (RSA) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ഏപ്രില്‍ മാസത്തില്‍ 58,860 പേരായിരുന്നു ടെസ്റ്റിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍. 2025 ജനുവരിയില്‍ ഇത് 72,414 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസം ഇത് 83,468-ലേയ്ക്ക് എത്തി. ഇതിന് പിന്നാലെ കാത്തിരിപ്പ് സമയവും നീളുകയാണ്. ദേശീയതലത്തില്‍ ടെസ്റ്റിനായുള്ള ശരാശരി കാത്തിരിപ്പ് … Read more

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇനി അതിവേഗം; പുതുതായി 70 ടെസ്റ്റർമാരെ കൂടി നിയമിക്കുന്നു, ടെസ്റ്റർമാരാകാൻ ഇപ്പോൾ അപേക്ഷിക്കാം

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള കാലതാമസം പരിഹരിക്കാൻ പുതുതായി 70 സ്ഥിരം ടെസ്റ്റർമാരെ കൂടി നിയമിക്കുമെന്ന് ഗതാഗത മന്ത്രി ഈമൺ റയാൻ. ഇതോടെ രാജ്യത്ത് Road Safety Authority (RSA) നിയമിക്കുന്ന സ്ഥിരം ഡ്രൈവിംഗ് ടെസ്റ്റർമാരുടെ എണ്ണം 200 ആയി ഉയരും. കോവിഡിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് താമസം നേരിട്ടതിന്റെ ഭാഗമായി 2023 മാർച്ചിൽ 75 താൽക്കാലിക ടെസ്റ്റർമാരെ നിയമിച്ചതിനു പുറമെയാണിത്. പുതിയ നിയമനങ്ങളുടെ ആദ്യ ഘട്ടം 2025 മാർച്ചിൽ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ. നിലവിലെ ടെസ്റ്റുകളുടെ മന്ദഗതി … Read more