Irish EuroDreams ആദ്യ ജേതാവിന് വമ്പൻ സമ്മാനം; അടുത്ത 30 വർഷത്തേയ്ക്ക് ഓരോ മാസവും ലഭിക്കുക 20,000 യൂറോ വീതം
ആദ്യ Irish EuroDreams ജേതാവിന് ഓരോ മാസവും 20,000 യൂറോ വീതം അടുത്ത 30 വര്‍ഷത്തേയ്ക്ക് ലഭിക്കും. തിങ്കളാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ എല്ലാ ആറ് നമ്പറുകളും ഒത്തുവന്നതോടെയാണ് Irish EuroDreams-ന്റെ ഒന്നാം സമ്മാനം ആദ്യമായി ഒരാള്‍ക്ക് ലഭിച്ചത്. ആകെയുള്ള സമ്മാനത്തുകയായ 7.2 മില്യണ്‍ യൂറോ, ഓരോ മാസവും 20,000 യൂറോ വീതമായി അടുത്ത 30 വര്‍ഷത്തേയ്ക്ക് ഇയാള്‍ക്ക് നല്‍കും. ഇതിന് നികുതി ഈടാക്കുകയുമില്ല. ടിക്കറ്റ് വിറ്റ പ്രദേശം ഏതാണെന്ന് നാഷണല്‍ ലോട്ടറി വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും. … Read more