ഡബ്ലിൻ Georges Dock-ലെ തീപിടിത്തം; പാലം പൊളിച്ചു പണിയണം, നവംബർ വരെ ലുവാസ് സർവീസുകൾ മുടങ്ങും

ഡബ്ലിനില്‍ ലുവാസ് റെഡ് ലൈന്‍ കടന്നുപോകുന്ന Georges Dock പാലത്തില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന്, പാലം ഗതാഗതത്തിന് സുരക്ഷിതമല്ലെന്നും, പൊളിച്ചുമാറ്റി, പുതിയ പാലം നിര്‍മ്മിക്കണമെന്നും അധികൃതര്‍. ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ പുതിയ പാലത്തിന്റെ ജോലികള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതുവരെ Connolly – The Point വഴിയുള്ള ലുവാസ് റെഡ് ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നും ലുവാസ് നടത്തിപ്പുകാരായ Transdev അറിയിച്ചു. ഓഗസ്റ്റ് 18-നാണ് പാലത്തില്‍ തീപിടിത്തമുണ്ടായത്. അന്നുമുതല്‍ ഈ റൂട്ടില്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ലുവാസ് സര്‍വീസ് നിര്‍ത്തിയത് കാരണം ബാധിക്കപ്പെടുന്ന … Read more

തീപിടിത്തം: Connolly – The Point റൂട്ടിൽ ഏതാനും ആഴ്ചത്തേക്ക് ലുവാസ് റെഡ് ലൈൻ സർവീസ് നിർത്തിവച്ചു

ഡബ്ലിനിലെ George’s Docklands പാലത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് Connolly – The Point റൂട്ടില്‍ ഏതാനും ആഴ്ചത്തേയ്ക്ക് ലുവാസ് റെഡ് ലൈന്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍. അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഒരാഴ്ച റൂട്ട് അടച്ചിടുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും, കുറഞ്ഞത് ഏതാനും ആഴ്ചത്തേയ്‌ക്കെങ്കിലും ഈ റൂട്ടില്‍ റെഡ് ലൈന്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് ലുവാസ് നടത്തിപ്പുകാരായ Transdev അറിയിച്ചു. സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. അതേസമയം Tallaght/Saggart – Connolly റൂട്ടില്‍ ലുവാസ് സര്‍വീസ് പതിവ് പോലെ തുടരും. ലുവാസ് … Read more

തീപിടിത്തം: Connolly – The Point റൂട്ടിൽ ലുവാസ് റെഡ് ലൈൻ സർവീസ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചു; ടിക്കറ്റുകൾ ഡബ്ലിൻ ബസിൽ ഉപയോഗിക്കാം

ഡബ്ലിനിലെ George’s Dock-ലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ലുവാസ് റെഡ് ലൈന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍. Connolly മുതല്‍ The Point വരെയുള്ള സര്‍വീസുകളാണ് കുറഞ്ഞത് ഏഴ് ദിവസത്തേക്കെങ്കിലും നിര്‍ത്തിവച്ചിരിക്കുന്നതായി ലുവാസ് ഓപ്പറേറ്റര്‍മാരായ Transdev അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19-ന് George’s Dock-ല്‍ ഉണ്ടായ തീപിടിത്തം ഇവിടെയുള്ള ലുവാസ് റെഡ് ലൈനിന് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഗ്യാസ് ലീക്കായതാണ് തീപിടിത്തതിന് കാരണം. ഇതിന് പിന്നാലെയാണ് പാലം അടച്ചത്. ഈ സാഹചര്യത്തില്‍ Tallaght/Saggart – Connolly റൂട്ടില്‍ മാത്രമാകും നിലവില്‍ … Read more

ഡബ്ലിനിലും കമ്മ്യൂട്ടർ പ്രദേശത്തും റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ തിങ്കളാഴ്ച മുതൽ പ്രധാന മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഡബ്ലിനും, സമീപപ്രദേശത്തുമുള്ള റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരുത്തി Irish Rail. പുതിയ ‘Dublin Commuter Zone’-ന്റെ ഭാഗമായുള്ള പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. നാല് സോണുകളാക്കിയാണ് ‘Dublin Commuter Zone’ -നെ തിരിച്ചിരിക്കുന്നത്. ഡബ്ലിന്റെ 50 കി.മീ പരിധിയിലുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ Leal card ഉപയോഗിച്ച് ടിക്കറ്റിന് പണം നല്‍കാം. സെന്‍ട്രല്‍ സിറ്റിയും, പ്രാന്തപ്രദേശങ്ങളും അടങ്ങുന്നതാണ് Dublin city zone 1. വടക്ക് വശത്ത് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനപ്പുറം Rush, Donabate വരെ നീളുന്ന … Read more