പ്രശസ്ത ഗായകൻ ഷാൻ ആദ്യമായി അയർലണ്ടിൽ; ലൈവ് കൺസർട്ട് ഒക്ടോബർ 5-ന് ഡബ്ലിനിൽ

സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ പ്രശസ്തനായ ബോളിവുഡ് ഗായകൻ ഷാൻ 2024 ഒക്ടോബർ 5-ന് ഡബ്ലിനിലെ  കൺവെൻഷൻ സെന്ററിൽ പാടാനെത്തുന്നു.  ഇന്ത്യയിലെ മുൻനിര ഗായകരിൽ ഒരാളായ ഷാൻ 3000-ലേറെ ഗാനങ്ങൾ 10-ലധികം ഭാഷകളിൽ പാടിയിട്ടുണ്ട്. മലയാളികളടക്കം ഒരു പാട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഷാൻ, ഈ ലൈവ് ഷോയിൽ പാട്ടും വിനോദവും ഹാസ്യവും പകർന്നുനൽകുന്നു. ഷാനിൻ്റെ ഈ അനശ്വര സംഗീത യാത്ര മൂന്ന് ഭാഗങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്: LIVE – സംഗീതത്തിന്റെ ആവേശവും തീവ്രതയുംLOVE – ഹൃദയസ്പർശിയായ, … Read more

അയർലണ്ടിൽ പുതിയൊരു മ്യൂസിക് ട്രൂപ്പ് കൂടി; Rhythm Chendamelam അരങ്ങേറ്റം സെപ്റ്റംബർ 14 ശനിയാഴ്ച

അയർലണ്ടിൽ ഇതാ തനത് കേരളീയ കലയുമായി പുതിയൊരു മ്യൂസിക് ട്രൂപ്പ്. കൗണ്ടി ഗോൾവേയിലെ Ballinasloe ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുന്ന ‘Rhythm Chendamelam’ ട്രൂപ്പിന്റെ അരങ്ങേറ്റം സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. ചടങ്ങിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി Rhythm ടീം അറിയിച്ചു. ചെണ്ടമേളം ബുക്കിങ്ങിന് :Cino -0894932491George -0871676762

തൈക്കുടം ബ്രിഡ്‌ജിന്റെ ‘Musical Extravaganza’ സെപ്റ്റംബർ 21-ന് അയർലണ്ടിൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കേരളത്തിലെ പ്രശസ്ത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന ‘Musical Extravaganza’ സെപ്റ്റംബര്‍ 21-ന് അയര്‍ലണ്ടിലെ ലെറ്റര്‍കെന്നിയില്‍. വൈകിട്ട് 6.30-ന് Aura Leisure Centre-ലാണ് സംഗീതനിശ അരങ്ങേറുക. ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരം: Family Ticket (4 seats – must be family): €125 (Free food for 4) എല്ലാ ടിക്കറ്റുകള്‍ക്കും സൗജന്യ ഭക്ഷണവും, പാര്‍ക്കിങ്ങും ഉണ്ടാകും. ഒപ്പം പരിസരത്തായി ബീവറേജസ് കൗണ്ടര്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയും ഒരുക്കുന്നതാണ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍: https://www.eventbrite.ie/e/musical-extravaganza-with-the-top-band-from-india-thaikkudam-bridge-tickets-887630275047?aff=oddtdtcreato കൂടുതല്‍ വിവരങ്ങള്‍ക്ക്:+353894142349+353851631030+353892380994

ഡബ്ലിനിലെ ടെയ്‌ലർ സ്വിഫ്റ്റ് ഷോ: വെക്സ്ഫോർഡിൽ വരെ ഭൂകമ്പത്തിന് സമാനമായ ചലനം അനുഭവപ്പെട്ടു

അമേരിക്കന്‍ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ് ഡബ്ലിനില്‍ അവതരിപ്പിച്ച സംഗീതപരിപാടിയെത്തുടര്‍ന്ന് വെക്‌സ്‌ഫോര്‍ഡ് വരെയുള്ള ദൂരത്തില്‍ ഭൂകമ്പത്തിന് സമാനമായ തരംഗങ്ങള്‍ അനുഭവപ്പെട്ടതായി പഠനം. Dublin Institute for Advanced Studies (DIAS) ആണ് ടെയ്‌ലര്‍ ഡബ്ലിനിലെ അവൈവ സ്റ്റേഡിയത്തില്‍ നടത്തിയ മൂന്ന് രാത്രികളിലെ പരിപാടികള്‍ പ്രദേശത്തിന് ചുറ്റുമായി ഏറെ ദൂരത്തില്‍ പ്രകമ്പനം സൃഷ്ടിച്ചതായി വെളിപ്പെടുത്തിയത്. 50,000 കാണികള്‍ ഒത്തുകൂടിയ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റവുമധികം ശബ്ദംമുയര്‍ന്നത്. അതില്‍ തന്നെ ടെയ്‌ലര്‍ തന്റെ പ്രശസ്തമായ ‘ലവ് സ്റ്റോറി’ പാടിയപ്പോള്‍ ആരാധകര്‍ നൃത്തലഹരിയിലെത്തുക … Read more

മിഴിയുടെ കലാസന്ധ്യ മെയ് 18-ആം തീയതി ഡബ്ലിനിൽ

കഴിഞ്ഞ വർഷം രൂപീകൃതമായ അയർലണ്ട് ഡബ്ലിനിലെ “മിഴി” സംഘടനയുടെ ഒരു തകർപ്പൻ കലാസന്ധ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 18-ആം തീയതി Castleknock GAA ക്ലബ്ബിൽ വെച്ച് ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന പരിപാടിയുടെ രജിസ്ട്രേഷനുകൾ ആരംഭിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരം കലാപരിപാടികളോടൊപ്പം യു.കെയിലെ മാഞ്ചസ്റ്ററിൽ നിന്നുമുള്ള Manchester Beats ബാൻഡും, ഡബ്ലിനിലെ K North ബാൻഡും കലാസന്ധ്യയ്ക്ക് നിറക്കൂട്ടേകും. രാത്രി 11 മണി വരെ നീളുന്ന പരിപാടി വെകുന്നേരത്തെ ചായ സൽക്കാരവും, രാത്രിയിലെ വിഭവസമൃദ്ധമായ ഡിന്നറും … Read more

ഡബ്ലിനിൽ സംഗീതത്തിന്റെ മാസ്മരിക മേളയൊരുക്കാൻ ബില്ലി എലിഷ്; ടിക്കറ്റ് വിൽപ്പന മെയ് 3 മുതൽ

ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ബില്ലി എലിഷ് അയര്‍ലണ്ടില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. തന്റെ പുതിയ ആല്‍ബമായ Hit Me Hard And Soft-ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് 22-കാരിയായ എലിഷ് അടുത്ത വര്‍ഷം ഡബ്ലിനിലെത്തുക. വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷമാണ് 2025-ല്‍ എലിഷിന്റെ യൂറോപ്യന്‍ ടൂര്‍ ആരംഭിക്കുക. യു.കെയിലെ പരിപാടികള്‍ക്ക് പിന്നാലെ 2025 ജൂലൈ 26, 27 തീയതികളിലായി ഡബ്ലിനില്‍ എലിഷ് സംഗീതത്തിന്റെ മാസ്മരിക മേള ഒരുക്കും. ഡബ്ലിനിലെ 3Arena-യില്‍ നടക്കുന്ന … Read more

ആവേശലഹരി പതഞ്ഞു പൊങ്ങിയ വാട്ടർഫോർഡിലെ മസാല കോഫിയുടെ സംഗീതനിശ കാണികൾക്ക് നവ്യാനുഭവമായി

വാട്ടർഫോർഡ് : സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ് അവിസ്മരണീയമായി. സംഗീതപ്രേമികളുടെ കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾക്കാണ് വാട്ടർഫോർഡ് ടവർ ഹോട്ടൽ സാക്ഷ്യം വഹിച്ചത്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് അത്യധികം ആവേശത്തോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അയർലണ്ടിൽ നാല് വേദികളിലായി സംഘടിപ്പിച്ച സംഗീതനിശ വാട്ടർഫോർഡിൽ ഫെബ്രുവരി രണ്ടിനാണ് അരങ്ങേറിയത്. വാട്ടർഫോഡിൽ നിന്നും സമീപ കൗണ്ടികളിൽ … Read more

ആവേശം അലകടലാവുന്ന ‘മസാല കോഫിയുടെ’ മാന്ത്രിക സംഗീത നിശയ്ക്ക് വാട്ടർഫോർഡ് ഒരുങ്ങിക്കഴിഞ്ഞു

വാട്ടർഫോർഡ്: ദക്ഷിണേന്ത്യയിലെ പ്രമുഖ മ്യൂസിക്ക് ബാൻഡായ മസാല കോഫിയുടെ സംഗീതപരിപാടിക്ക് വാട്ടർഫോർഡിൽ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് മലയാളി അസോസിയേഷനാണ് വാട്ടർഫോർഡിൽ മസാല കോഫിക്ക് വേദിയൊരുക്കുന്നത്. അസോസിയേഷൻറെ പതിനഞ്ചാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് ഇത്തരമൊരു സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് (വെള്ളിയാഴ്ച) വാട്ടർഫോർഡിലെ ടവർ ഹോട്ടലിൽ വൈകിട്ട് 6.30-നാണ് സംഗീതനിശ അരങ്ങേറുന്നത്. സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് എന്ന ഐറിഷ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് മസാല കോഫി ടീമിനെ അയർലണ്ടിൽ എത്തിക്കുന്നത്. ഇതിന് മുമ്പ് 2019-ൽ തങ്ങളുടെ … Read more