നോർത്തേൺ അയർലണ്ടിൽ പോലീസ് കാറിനു നേരെ ആൾക്കൂട്ട ആക്രമണം
വടക്കന്‍ അയര്‍ലണ്ടിലെ Co Down-ല്‍ ആള്‍ക്കൂട്ടം പോലീസ് കാര്‍ നശിപ്പിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ Kilkeel-ലെ Carn Gardens-ലെ ഒരു വീടിന്റെ പുറംഭാഗത്ത് കേടുപാടുകളുണ്ടാക്കി എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വീടിന്റെ ജനലുകള്‍ തകര്‍ക്കുകയും, പൂന്തോട്ടത്തിന് തീയിടുകയും ചെയ്ത നിലയിലായിരുന്നു പൊലീസ് എത്തിയപ്പോഴുള്ള കാഴ്ച. എന്നാല്‍ ഇവിടെയെത്തിയ പൊലീസ് കാറിന് നേരെ 35-ഓളം പേരടങ്ങുന്ന സംഘം ആക്രമണമഴിച്ചുവിടുകയായിരുന്നു. കാറിന്റെ ടയറുകള്‍ കീറുകയും, കാറിന് നേരെ പെയിന്റ് ഒഴിക്കുകയും ചെയ്തു. കാര്‍ ഉപയോഗശൂന്യമായെന്നും പോലീസ് അറിയിച്ചു. വീടിന് നേരെ … Read more





