കലാപം ഒടുങ്ങാത്ത നോർത്തേൺ അയർലണ്ട്; തുടർച്ചയായി മൂന്നാം രാത്രിയിലും അക്രമം
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Ballymena-യില്‍ തുടര്‍ച്ചയായി മൂന്നാം ദിവസം രാത്രിയും കലാപവും അക്രമവും. Ballymena-യില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ പീഡനശ്രമത്തിനെതിരായ പ്രതിഷേധം തിങ്കളാഴ്ചയാണ് കലാപത്തിന് വഴി മാറിയത്. സംഭവത്തിലെ പ്രതികള്‍ റൊമാനിയന്‍ സ്വദേശികളായ കൗമാരക്കാരാണ് എന്നത് പ്രശ്‌നം വംശീയവിദ്വേഷം ആളിക്കത്തിച്ചിരിക്കുകയാണ്. Co Antrim-ലെ പട്ടണമായ Ballymena-യില്‍ ഇന്നലെ രാത്രി പൊലീസിന് നേരെ പെട്രോള്‍ ബോംബ്, മഴു, കല്ലുകള്‍ എന്നിവ എറിയുകയുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും, പ്ലാസ്റ്റിക് ബാറ്റണുപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തു. ഡോഗ് യൂണിറ്റുകളെയും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ എത്തിച്ചിരുന്നു. … Read more





