താലായിൽ താമസിക്കുന്ന അഡ്വ. ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ നിര്യാതനായി

വർഷങ്ങളായി താലായിൽ സ്ഥിരതാമസമാക്കിയ ഇലഞ്ഞി സ്വദേശിയായ അഡ്വക്കേറ്റ് ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ രാജു അഗസ്റ്റിൻ നിര്യാതനായി. സംസ്കാരം ഒക്ടോബർ 2 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരിയാപുരം St. The Baptist പള്ളിയിൽ ആണ്. പരേതന് രണ്ട് സഹോദരിമാർ കൂടിയുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടർ ആയി റിട്ടയർ ചെയ്ത അഗസ്റ്റിന്റെ ഇളയമകനാണ് മരണപ്പെട്ടത്.

അയർലണ്ട് മലയാളിയായ മെയ്‌ജൻ ബേബിയുടെ ഭാര്യാ മാതാവ് ജാൻസി പാപ്പച്ചൻ നിര്യാതയായി

അയർലണ്ട് മലയാളിയായ മെയ്‌ജൻ ബേബിയുടെ ഭാര്യ സവിതയുടെ മാതാവ് ജാൻസി പാപ്പച്ചൻ (64) നിര്യാതയായി. പരേതനായ മണവാളൻ പാപ്പച്ചന്റെ ഭാര്യയാണ്. സംസ്കാരം കൗണ്ടി ലിമറിക്കിലെ Church of Saint Oliver Plunkett – ൽ സെപ്റ്റംബർ 19-ന് രാവിലെ 10.30-ന്. മക്കൾ: സവിത മെയ്‌ജൻ, സരിത ഐവി, അശ്വതി പാപ്പച്ചൻ, ആതിര പാപ്പച്ചൻ. ചർച്ച്‌ അഡ്രസ് :Church of Saint Oliver PlunkettMoneteen, Mungret, Co LimerickV94 K761

അയർലണ്ടിലെ മുതിർന്ന മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ Nell McCafferty (80) അന്തരിച്ചു

അയര്‍ലണ്ടിലെ മുതിര്‍ന്ന മാധ്യമപ്രവർത്തകയും , എഴുത്തുകാരിയും, സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിച്ചയാളുമായ Nell McCafferty അന്തരിച്ചു. 80 വയസായിരുന്നു. കൗണ്ടി ഡോണഗലിലെ ഒരു നഴ്‌സിങ് ഹോമില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1944-ല്‍ Derry-യിലാണ് Nell McCafferty ജനിച്ചത്. 1970-ല്‍ മറ്റൊരു പത്രപ്രവര്‍ത്തകയായ Mary Kenny-യോടൊപ്പം ചേര്‍ന്ന് Irish Women’s Liberation Movement സ്ഥാപിച്ചു. പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കമുള്ളവര്‍ McCafferty-യുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Wexford മലയാളികളായ ഷൈൻ, അനു എന്നിവരുടെ പിതാവ് കോളാട്ടുകൂടി ദേവസി (81) നിര്യാതനായി

Wexford മലയാളിയായ അങ്കമാലി മഞ്ഞപ്ര സ്വദേശി ഷൈൻ, അനു എന്നിവരുടെ പിതാവ് കോളാട്ടുകൂടി ദേവസി (81) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച പത്തുമണിക്ക് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ.

കർണാടക സ്വദേശിയായ ശ്രീധർ (27) ഗോൾവേയിൽ അന്തരിച്ചു

കർണാടക സ്വദേശിയായ ചെറുപ്പക്കാരൻ ഗോൾവേയിൽ അന്തരിച്ചു. 27-കാരനായ ശ്രീധർ ആണ് ഓഗസ്റ്റ് 1-ന് അപ്രതീക്ഷിതമായി മരണപ്പെട്ടത്. മരണ കാരണം അറിവായിട്ടില്ല. ജോലി ആവശ്യത്തിനായി അയർലണ്ടിൽ എത്തിയ ശ്രീധർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗോൾവേയിൽ താമസിച്ചു വരികയായിരുന്നു. പ്രവാസി സമൂഹത്തിനും ഏറെ സുപരിചിതനായിരുന്നു അദ്ദേഹം.

ഗോൾവേ മലയാളികളായ വിത്സൺ, ജ്യോതി എന്നിവരുടെ മാതാവ് മേരി തോമസ് (73) നിര്യാതയായി

ഗോൾവേ മലയാളികളായ വിത്സൺ, ജ്യോതി എന്നിവരുടെ മാതാവ് മേരി തോമസ് (73) നിര്യാതയായി. ഇടുക്കിയിലെ നെടുംകണ്ടം ഒറ്റപ്ലാക്കൽ ഉപ്പുതറവട്ടത്ത് കുടുംബാംഗം ആണ്. സംസ്‍കാരം ജൂലൈ 29 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.

മലയാളിയായ ജോജോ ഫ്രാൻസിസ് യുകെയിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടി കുടുംബം

യുകെയില്‍ അന്തരിച്ച മലയാളിയായ ജോജോ ഫ്രാന്‍സിസിന്റെ ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ ഉദാരമതികളുടെ സഹായം തേടി കുടുംബം. ജൂണ്‍ 28-നാണ് യുകെയിലെ ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോജോ അന്തരിച്ചത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ശേഷം മരണം സംഭവിക്കുകയായിരുന്നു. ബെഡ്‌ഫോര്‍ഡിനടുത്തുള്ള സെന്റ് നോട്ട്‌സിലെ ഒരു നഴ്‌സിങ് ഹോമില്‍ കെയററായി ജോലി ചെയ്യുകയാണ് ഭാര്യ റീനമോള്‍ ആന്റണി. മകന്‍ ലിയോ 11-ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. റീനയുടെ അനുജത്തി ജീന ആന്റണി ഡബ്ലിനില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്. കേരളത്തില്‍ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയായ ജോജോ, … Read more

വയനാട് സ്വദേശി അയർലണ്ടിൽ അന്തരിച്ചു

വയനാട് സ്വദേശിയായ സ്റ്റെഫി ബൈജു (35) അയർലണ്ടിൽ അന്തരിച്ചു. ഓടപ്പള്ളം വാർഡ് മെമ്പർ കരവട്ടാറ്റിൻകര കെ.കെ സ്കറിയയുടെ മൂത്തമകനും അയർലണ്ട് മലയാളിയുമായ ബൈജുവിന്റെ ഭാര്യയാണ്. പ്രസവാനന്തരമുണ്ടായ സങ്കീർണ്ണതകളെ തുടർന്നായിരുന്നു വിയോഗം. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ല. റീജണൽ ഹോസ്പിറ്റൽ കെറിയിൽ ജോലി ചെയ്തുവരികയായിരുന്നു സ്റ്റെഫി. സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് എം.സി ജോസഫ് (91) നിര്യാതനായി; സംസ്‍കാരം ജൂൺ 19-ന് പുന്നത്തുറയിൽ

സ്ലൈഗോ, അയർലൻഡ് /കോട്ടയം: സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് മൂഴിക്കൽ കിഴക്കേ നെടുമറ്റത്തിൽ എം.സി ജോസഫ് (91) നിര്യാതനായി. പരേതയായ ത്രേസ്യമ്മ ഭാര്യയാണ്. സംസ്‍കാരം ജൂൺ 19 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പരേതന്റെ മാതൃ ഇടവക ആയ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ നടത്തും. മക്കൾ : പരേതനായ ബേബി ജോസഫ് , പരേതനായ സണ്ണി ജോസഫ് , വത്സമ്മ ജോസഫ് , സോഫി ജോസഫ് (Switzerland), ബീന, സാജൻ, സോണി, സന്തോഷ് ജോസഫ് (സ്ലൈഗോ, … Read more

ബാലിനയിലെ ലിജുവിന്റെ പിതാവ് കെ.എം വർഗീസ് (85) നിര്യാതനായി; സംസ്‍കാരം ജൂൺ 15 ശനിയാഴ്ച മുക്കൂറിൽ

ബാലിന,അയർലണ്ട്/ കുന്നന്താനം: മേയോയിലെ ആദ്യകാല മലയാളി ബാലിനയിലെ ലിജു വർഗീസിന്റെ (മാനേജർ Tuffy’s Gala,Ballina) പിതാവ് കാഞ്ഞിരത്തും മൂട്ടിൽ കെ.എം വർഗീസ് നിര്യാതനായി. സാറാമ്മ വർഗീസ് ഭാര്യയാണ്. സംസ്‍കാരം ജൂൺ 15 ശനിയാഴ്ച  പരേതന്റെ മാതൃ ഇടവക ആയ കുന്നന്താനം മുക്കൂറിലുള്ള സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഉച്ചയ്ക്ക് 3 മണിക്ക് നടത്തും. മക്കൾ: ലിജു വർഗീസ് (മേയോ, അയർലണ്ട്), ത്രേസിയാമ്മ വർഗീസ് (കോർക്ക്, അയർലണ്ട്), ലീന വർഗീസ് (പുതുപ്പള്ളി). മരുമക്കൾ: ബിന്ദു സക്കറിയാസ് (അയർലണ്ട്), … Read more