വാട്ടർഫോർഡിൽ നിര്യാതനായ ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ഇന്ന്; ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്റെപൊതുദർശനം ഇന്ന് വാട്ടർഫോർഡ് ന്യൂടൗണിലെ സെൻറ് ജോസഫ് & സെൻറ് ബെനിൽഡസ് ചർച്ചിന്റെ പാരിഷ് ഹാളിൽ (Eircode- X91W659) നടക്കുന്നതാണ്. ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെ പാരിഷ് ഹാളിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പൊതുദർശനത്തിന്റെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്. Link:https://www.youtube.com/watch?v=Pjo5JQAkEqc

വാട്ടർഫോർഡിൽ മലയാളി യുവാവ് അന്തരിച്ചു

വാട്ടർഫോഡിൽ വീടിനുള്ളിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്റ്റ്യനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഗാർഡ വീടിനുള്ളിൽ  മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളും കഴിഞ്ഞയാഴ്ച നാട്ടിൽ പോയിരുന്നു. തുടർന്ന് ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാട്ടർഫോർഡ് സിഗ്ന കെയർ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്നു. ഭാര്യ ഫ്രാൻസീന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. രണ്ട് മക്കളുണ്ട്.

Fianna Fail കൗൺസിലറായ Damien O’Reilly അന്തരിച്ചു

കൗണ്ടി Meath-ലെ Fianna Fail കൗണ്‍സിലറായ Damien O’Reilly (40) അന്തരിച്ചു. മരിക്കുന്നതിന് മുമ്പായി ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. O’Reilly-യുടെ പെട്ടെന്നുള്ള മരണത്തിന്റെ ആഘാതത്തിലാണ് എല്ലാവരും. Dunboyne സ്വദേശിയായ O’Reilly, 2014-ല്‍ Ratoath LEA-ല്‍ നിന്നാണ് ആദ്യമായി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2019-ലും മികഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നിലവില്‍ Ratoath Municipal District-ലെ Cathaoirleach (പ്രിസൈഡിങ് ഓഫിസര്‍) കൂടിയാണ് അദ്ദേഹം. ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ O’Reilly-യുടെ മരണത്തില്‍ … Read more

അന്തരിച്ച അയർലണ്ട് മലയാളി റോജി പി ഇടിക്കുളയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം; പൊതുദർശനം ബുധനാഴ്ച

അയര്‍ലണ്ടിലെ ഗോള്‍വേയില്‍ അന്തരിച്ച മലയാളി നഴ്സ് റോജി പി ഇടിക്കുളയുടെ ഭൌതിക ശരീരം സെപ്റ്റംബര്‍ 6 ബുധനാഴ്ച കൌണ്ടി ഗോൾവേയില്‍ Tuam-ലുള്ള ഗ്രോഗന്റ്സ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 5 മണി മുതല്‍ 7 മണി വരെയാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. ഡബ്ലിനിലെ ബൂമോണ്ട് ആശുപത്രിയില്‍ ദിവസങ്ങളായി റോജി ചികിത്സയില്‍ കഴിയുന്നതിടെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 1 വൈകിട്ട് 6.30-ടെയാണ് മരണം സ്ഥിരീകരിച്ചത്. പത്തനംതിട്ട കുളനടയിലെ മാന്തുക പുതുപ്പറമ്പില്‍ (വലിയ വിളയില്‍ റോജി വില്ല) പരേതനായ … Read more

ഡബ്ലിൻ ബ്ലാക്ക്റോക്കിലെ സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ നിര്യാതയായി

ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും,ഡബ്ലിൻ സെന്റ്‌ വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നഴ്സ് മാനേജറുമായിരുന്ന സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ നിര്യാതയായി. ഡബ്ലിൻ ബ്ലാക്ക്‌ റോക്ക് ബൂട്ടേഴ്സ് ടൗണിലെ കോര സി. തോമസിന്റെ (തമ്പിച്ചായൻ,റിട്ടയേർഡ് ഉദ്യോഗസ്ഥൻ, Tico Ltd, സ്റ്റിലോർഗൻ) ഭാര്യയാണ്. ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന സിസിലി സെബാസ്റ്റ്യൻ, ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു.

ജയിന്റെ വിയോഗത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു

ദ്രോഗഡ: ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗവും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഡബ്ലിൻ ബ്രാഞ്ച് അംഗവുമായ ജെയിൻ പൗലോസ് പുറമടത്തിന്റെ നിര്യാണത്തിൽ ദ്രോഗഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. Tullyallen Parish ഹാളിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി രതീഷ് സുരേഷ് അനുശോചന പ്രഭാഷണം നടത്തി. യോഗത്തിൽ ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ, ലോകകേരള മഹാസഭ അംഗം അഭിലാഷ് തോമസ്, എ.ഐ.സി യുകെ -അയർലൻഡ് പ്രവർത്തകസമിതി അംഗം മനോജ് മാന്നാത്ത് എന്നിവർ സംസാരിച്ചു. … Read more

ഡബ്ലിൻ മലയാളി ജീജ ജോയിയുടെ പിതാവ് നിര്യാതനായി

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം ചെയർപേഴ്സണും, ഗ്ലോബൽ വൈസ് ചെയർ പേഴ്സണും, ലൂക്കൻ മലയാളി ക്ലബ് അംഗവും, ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റൽ സി.എൻ.എമ്മുമായ ജീജ ജോയിയുടെ പിതാവ് റിട്ടയേർഡ് അധ്യാപകൻ, ആലുങ്കൽ താഴെ വർഗീസ് സാർ (76) നിര്യാതനായി. കോട്ടയം ചെങ്ങളം ഈസ്റ്റ് സ്വദേശിയായിരുന്ന വർഗീസ് സാർ, കുമളി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. സംസ്കാരം പിന്നീട് എറണാകുളം കാക്കനാട് പള്ളിയിൽ. മക്കൾ: ജീജ ജോയി (അയർലണ്ട്), ജോയൻ (യു.കെ), ജയ (യു.കെ) … Read more

ജയിൻ പൗലോസിന്റെ നിര്യാണത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു

ദ്രോഗഡ: ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗമായ ജയിൻ പൗലോസ് പുറമടത്തിന്റെ നിര്യാണത്തിൽ ജൂലൈ 16 ഞായറാഴ്ച അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു. ദ്രോഗഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാലുമണി മുതൽ 6 മണി വരെ Church of the Assumption of Blessed Mary പാരിഷ് ഹാളിൽ (Tullyallen Parish Hall, Tullyallen, Louth, Eircode- A92AH63) വെച്ച് സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനത്തിൽ അയർലണ്ടിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രമുഖ വ്യക്തികൾ സംസാരിക്കുന്നതാണ്. സാമൂഹിക സാമുദായിക … Read more

അയർലണ്ട് മലയാളി ജെയിൻ പുറമഠത്തിന്റെ സംസ്കാരം വ്യാഴാഴ്ച

അന്തരിച്ച അയര്‍ലണ്ട് മലയാളി ജെയിന്‍ പുരമഠത്തിന്റെ സംസ്‌കാരം ജൂലൈ 13 വ്യാഴാഴ്ച. രാവിലെ 8 മണിമുതല്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് 4 മണിയോടെ കിഴക്കമ്പലത്തെ മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വച്ച് സംസ്‌കാരശുശ്രൂഷ നടക്കും. ഏവരും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കണമെന്ന് പുരമഠം കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് നിര്യാതയായി

വാട്ടർഫോർഡ് : വാട്ടർഫോർഡ് നിവാസി പ്രസാദ് പ്രോത്താസീസിന്റെയും മിനി പ്രോത്താസീസിന്റെയും മാതാവ് കൂനാനിക്കൽ ഏലിക്കുട്ടി പ്രോത്താസീസ് (85) അതിരമ്പുഴയിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 9:30 am ന്അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.