കിൽക്കനി മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾക്ക് തുടക്കമായി

മൂന്ന് മാസങ്ങളോളം നീണ്ടു നിൽക്കുന്ന Kikenny Malayali Association (KMA)-ന്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. എല്ലാം വർഷത്തെപ്പോലെയും ഈ വർഷവും കിൽക്കനി മലയാളി അസോസിയേഷനിലെ അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയെ മുൻനിർത്തി, ഒരുമാസം കൊണ്ട് നൂറ് കിലോമീറ്റർ നടത്തം എന്ന ‘Walking Challenge-2024’ നാലാം സീസണിന് ജൂലൈ ഒന്നാം തീയതി മുതൽ തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ നാല് വർഷങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ നടപ്പാക്കപ്പെട്ട ഈ Walking Challenge-ൽ ഈ വർഷവും കൂടുതൽ അംഗങ്ങൾ പേരുകൾ രജിസ്റ്റർ ചെയ്ത് മുൻപോട്ട് വന്നിട്ടുണ്ട്. കൂടാതെ, ഇനിയുള്ള ദിവസങ്ങളിൽ … Read more

MIC-യുടെ ഓണാഘോഷ പോസ്റ്റർ മേയർ ബേബി പെരേപ്പാടൻ പ്രകാശനം ചെയ്തു

‘സിറ്റിവെസ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ അത്തപ്പൂവും നുള്ളി’യുടെ പോസ്റ്റർ മേയർ ബേബി പെരേപ്പാടൻ പ്രകാശനം ചെയ്തു. സിറ്റിവെസ്റ്റിൽ ചേർന്ന യോഗത്തിൽ, കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നടന്നത്. 2024 സെപ്റ്റംബർ 21-ആം തീയതി പെരിസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് MIC-യുടെ പ്രഥമ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. മാവേലിയുടെ എഴുന്നെള്ളിപ്പും, വിവിധയിനം കലാ-കായിക പരിപാടികളും, വിഭവസമൃദ്ധമായ സദ്യയും, നാടൻ പാട്ടുകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഗാനമേളയും ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.