അയർലണ്ടിൽ ഈ മാസം തെരഞ്ഞെടുപ്പ് നടത്തണമെന്ന് പകുതിയിലേറെ ജനങ്ങൾ; ബജറ്റ് അവതരണം തെരെഞ്ഞെടുപ്പ് വിലയ്ക്ക് വാങ്ങാൻ എന്ന് വിമർശനം
അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് എന്നാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, തെരഞ്ഞെടുപ്പ് ഈ മാസം തന്നെ നടത്തണമെന്നാണ് രാജ്യത്തെ പകുതിയിലേറെ ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം. 2025 മാര്‍ച്ച് വരെ നിലവിലെ സഖ്യസര്‍ക്കാരിന് കാലാവധിയുണ്ടെങ്കിലും, രാജ്യത്തെ 55% പേരും തെരഞ്ഞെടുപ്പ് ഈ മാസമോ, അടുത്ത മാസമോ നടത്തണമെന്ന് അഭിപ്രായപ്പെടുന്നുവെന്നാണ് Sunday Independent/Ireland Think നടത്തിയ പുതിയ സര്‍വേ പറയുന്നത്. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് 56% പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് അതിന്റെ സമയത്ത് നടക്കും എന്നാണ് പ്രധാനമന്ത്രിയും, Fine Gael പാര്‍ട്ടി നേതാവുമായ … Read more