അയർലണ്ടിന്റെ പുതിയ ധനമന്ത്രിയായി ജാക്ക് ചേംബേഴ്‌സ്; പൊതുതെരഞ്ഞെടുപ്പ് നവംബർ 15-ന് എന്നും സൂചന
അയര്‍ലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി മൈക്കല്‍ മക്ഗ്രാത്തിനെ തെരഞ്ഞെടുത്തതോടെ അദ്ദേഹത്തിന് പകരമായി പുതിയ ധനമന്ത്രിയാകാന്‍ ജാക്ക് ചേംബേഴ്‌സ്. തിങ്കളാഴ്ച വൈകുന്നേരമാണ് മക്ഗ്രാത്തിനെ പുതിയ ഇയു കമ്മീഷണറാക്കാന്‍ സര്‍ക്കാര്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ധാരണയായത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനവും നടത്തി. കമ്മീഷണറാകുന്നതോടെ മക്ഗ്രാത്തിന് സ്ഥാനമൊഴിയേണ്ടി വരുമെന്നതാണ് പുതിയ ധനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചത്. Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സിനെ കഴിഞ്ഞയാഴ്ച തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ധനകാര്യവകുപ്പ് മന്ത്രിസ്ഥാനവും 33-കാരനാ ചേംബേഴ്‌സിനെ തേടിയെത്തിയിരിക്കുന്നത്. ഡബ്ലിന്‍ വെസ്റ്റില്‍ നിന്നുള്ള ടിഡിയായ ചേംബേഴ്‌സ്, … Read more