‘ഉദിക്കാമലയിലുദിക്കും ഉത്രം നക്ഷത്രം’ യൂട്യൂബിൽ റിലീസ് ചെയ്തു
മണ്ഡലകാലത്ത് കലിയുഗ വരദനായ അയ്യപ്പസ്വാമിയ്ക്ക് സമർപ്പണമായി, കെ.ആർ അനിൽകുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച്, എൻ.യു സഞ്ജയ് ശിവ സംഗീതം നൽകി ആലപിച്ച അയ്യപ്പഭക്തിഗാനം ‘ഉദിക്കാമലയിലുദിക്കും ഉത്രം നക്ഷത്രം’യൂട്യബിൽ റിലീസ് ചെയ്തു. പുതുപ്പള്ളിയിലെ പ്രശസ്‌ത ഉദിക്കാമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തെ ആസ്പദമാക്കി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിന്റെ സംവിധാനം കെ.പി പ്രസാദും, ഛായാഗ്രഹണവും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. പുതുപ്പള്ളിയിലും, എരുമേലിയിലും പ്രാന്തപ്രദേശങ്ങളിലും വച്ച് ചിത്രീകരിച്ചിരിക്കുന്ന ഈ അയ്യപ്പഭക്തിഗാന ആൽബത്തിൽ പ്രധാനമായും അഭിനയിച്ചിരിക്കുന്നത് അശോക് കുമാറും, ലക്ഷ്‌മി … Read more





