“വിശ്വാസ പൈതൃകം വരുംതലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്തപ്പെട്ടവർ”: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്
നോക്ക് / അയർലണ്ട് : പ്രവാസ ജീവിതത്തിനിടയിലും സ്വന്തം വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും, ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അയർലണ്ടിലെ സീറോ മലബാർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം. നമ്മുടെ മതബോധന വിശ്വാസപരിശീലനം ഏന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന പഠിപ്പിക്കലല്ല, അത് ഒരു നല്ല ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം. … Read more