സെലൻസ്കിയെ ആലിംഗനത്തോടെ അയർലണ്ടിലേക്ക് സ്വീകരിച്ച് ഹാരിസ്; ഉക്രെയിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു

അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തിയ ഉക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി ഉഭയകക്ഷികാര്യങ്ങളിലും, നയതന്ത്ര പദ്ധതികളിലും ചര്‍ച്ച നടത്തി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. കൗണ്ടി ക്ലെയറിലെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ സെലന്‍സ്‌കിയെ ഹാരിസ് നേരിട്ടെത്തി ആലിംഗനത്തോടെ സ്വാഗതം ചെയ്തു. ഇതാദ്യമായാണ് സെലന്‍സ്‌കി ഹാരിസുമായി അയര്‍ലണ്ടില്‍ കൂട്ടിക്കാഴ്ചയ്‌ക്കെത്തുന്നത്. അയര്‍ലണ്ടിന് നല്‍കാനുള്ള സന്ദേശത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, അയര്‍ലണ്ട് നല്‍കിവരുന്ന പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ തന്നെ അയര്‍ലണ്ട് തങ്ങളെ പിന്തുണച്ചുവരുന്നുണ്ടെന്നും, നിരവധി ഉക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ … Read more

അധികാരക്കസേരയിൽ അള്ളിപ്പിടിച്ച് പുടിൻ; വീണ്ടും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റു

റഷ്യയുടെ പ്രസിഡന്റായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് നിലവിലെ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ ആണ് സത്യപ്രതിജ്ഞയും സ്ഥാനാരോഹണ ചടങ്ങുകളും നടന്നത്. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ 87% വോട്ടുകൾ നേടിയായിരുന്നു പുടിന്റെ വിജയം. സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ആരോപിച്ച് യുഎസ്സും, യു.കെയും, കാനഡയും, മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചില്ല. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുട്ടിൻ 1999-ലാണ് ആദ്യമായി റഷ്യയുടെ പ്രധാനമന്ത്രിയായത്. പിന്നീട് പ്രസിഡന്റുമായി. 2020-ൽ സ്വയം കൊണ്ടുവന്ന നിയമ പ്രകാരം … Read more