അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റം വർദ്ധിച്ചു;. രാജ്യത്തെ ജനസംഖ്യ 5.2 ദശലക്ഷം ആയി ഉയർന്നു

16 വര്‍ഷത്തിനിടെ അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം പേര്‍ കുടിയേറിയത് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെയെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 141,000-ല്‍ അധികം പേരാണ് മെച്ചപ്പെട്ട ജീവിതം തേടി അയര്‍ലണ്ടിലെത്തിയത്. ഇതില്‍ 42,000 പേര്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉക്രെയിനില്‍ നിന്നും പലായനം ചെയ്ത് എത്തിയവരുമാണ്. രാജ്യത്തേയ്ക്ക് കഴിഞ്ഞ 12 മാസത്തിനിടെ കുടിയേറിയവരില്‍ 29,600 പേര്‍ പുറംരാജ്യങ്ങളിലെ താമസം മതിയാക്കി സ്വരാജ്യത്തേയ്ക്ക് തിരികെയെത്തിയ ഐറിഷ് … Read more

ഈ യുദ്ധം റഷ്യ തോൽക്കണം, ഉക്രെയിനൊപ്പം ഉറച്ചുനിൽക്കുമെന്ന് അയർലണ്ട്

എത്രകാലം നീണ്ടാലും ഉക്രെയിന് പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഉക്രെയിന്‍ തലസ്ഥാനമായ കീവില്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയിലാണ് വരദ്കര്‍ നിലപാട് വ്യക്തമാക്കിയത്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങളും, ക്രൂരതകളും നേരിട്ട് കണ്ട് മനസിലാക്കിയ ശേഷമാണ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വരദ്കര്‍ കീവില്‍ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് പത്രസമ്മേളനത്തില്‍ വരദ്കര്‍ പറഞ്ഞു. റഷ്യയെ ജയിക്കാന്‍ … Read more

വിമതനീക്കത്തിൽ ഭയന്ന് റഷ്യ; തിരിഞ്ഞു കൊത്തിയത് പുടിൻ വളർത്തി വലുതാക്കിയ വാഗ്നർ പടയാളികൾ

റഷ്യയില്‍ ആഭ്യന്തരകലാപത്തിന് ശ്രമിച്ച് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ സഹായത്തോടെ രൂപം നല്‍കിയ വാഗ്നര്‍ പടയാളികള്‍. റഷ്യന്‍ സൈന്യം തങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്നും, ഇതിന് തിരിച്ചടിയായി സൈന്യത്തെ ആക്രമിക്കുമെന്നും, മോസ്‌കോയിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്നുമായിരുന്നു 25,000-ഓളം വരുന്ന വാഗ്നര്‍ പടയാളികളുടെ തലവനായ യെവ്ഗിനി പ്രിഗോഷിന്‍ ടെലിഗ്രാം വഴി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് സൈന്യത്തിനെതിരെ ആയുധമെടുക്കുന്നത് ആരായാലും അവര്‍ രാജ്യദ്രോഹികളാണെന്നും, കടുത്ത ശിക്ഷ നല്‍കുമെന്നുമുള്ള മുന്നറിയിപ്പുമായി പ്രസിഡന്റ് പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഒരു ദിവസത്തോളം നീണ്ട പ്രതിസന്ധിക്കൊടുവില്‍ … Read more

അയർലണ്ടിനോടും ഇടഞ്ഞ് റഷ്യ; മോസ്കോയിലെ രണ്ട് ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം

ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തില്‍ തങ്ങള്‍ക്കെതിരെ നിലപാട് കൈക്കൊണ്ട അയര്‍ലണ്ടിന് തിരിച്ചടി നല്‍കി റഷ്യ. മോസ്‌കോയിലെ ഐറിഷ് എംബസിയിലുള്ള രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് ഐറിഷ് വിദേശകാര്യമന്ത്രി Simon Coveney വെളിപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് എംബസി അംബാസഡര്‍ക്ക് നോട്ടീസ് ലഭിച്ചത്. റഷ്യയുടെ ഈ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതെല്ലെന്ന് Coveney പ്രതികരിച്ചു. നയതന്ത്രതലത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന യാതൊരു നിലപാടും മോസ്‌കോയിലെ ഐറിഷ് എംബസിയിലുള്ള ഉദ്യോഗസ്ഥര്‍ എടുത്തിട്ടില്ലെന്നും … Read more

ഐറിഷ് സമുദ്രാതിർത്തിയിൽ റഷ്യൻ സൈനിക പരിശീലനം; ഐറിഷ് ബോട്ടുകൾ മീൻ പിടിത്തം ഒഴിവാക്കുന്നതാണ് നല്ലതെന്ന് മാർട്ടിൻ

അയര്‍ലണ്ടിന്റെ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യ അടുത്തയാഴ്ച നാവികാഭ്യാസ പരിശീലനം തുടങ്ങാനിരിക്കെ, മീന്‍പിടിത്തക്കാരോട് കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കടലില്‍ പോകുന്നതിന് വിലക്കില്ലെങ്കിലും സുരക്ഷിതരായിരിക്കണമെന്ന് മാര്‍ട്ടിന്‍ മീന്‍പിടിത്തക്കാരോട് ആഹ്വാനം ചെയ്തു. മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫെബ്രുവരി 3-ന് ആരംഭിക്കുന്ന പരിശീലനാഭ്യാസം. ഐറിഷ് ,സമുദ്രാതിര്‍ത്തിക്ക് പുറത്താണെങ്കിലും, അയര്‍ലണ്ടിന്റെ exclusive economic zone (EEZ)-ന് അകത്താണിതെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. അതേസമയം അയര്‍ലണ്ടിലെ റഷ്യന്‍ അംബാസഡറുമായി നടന്ന ചര്‍ച്ചയില്‍, മീന്‍പിടിത്തക്കാര്‍ക്ക് അപകടമൊന്നുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായാണ് മീന്‍പിടിത്തക്കാരുടെ സംഘടനകള്‍ പറയുന്നത്. … Read more

ഇന്ധനവിപണിയെ ഉലച്ച് റഷ്യ-ഉക്രെയിൻ സംഘർഷം: അയർലണ്ടിൽ പെട്രോൾ വില ലിറ്ററിന് 177 സെന്റ് ആയി ഉയർന്നു

ഉക്രെയിന്‍ പിടിച്ചടക്കാനായി റഷ്യ ഒരുമ്പെടുന്നു എന്ന വാര്‍ത്തയാണ് നിലവില്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്നത്. അധിനിവേശം ഉണ്ടായാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് വ്യക്തമാക്കി യുഎസും, ഉക്രെയിന് സഹായം നല്‍കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയതോടെ മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. അതേസമയം അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കാനായി യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവ ഉക്രെയിനുമായി ചേര്‍ന്ന് റഷ്യന്‍ അധികൃതരുമായി ബുധനാഴ്ച ചര്‍ച്ച നടത്തുകയും, സമാധാനസൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ സംഘര്‍ഷസാധ്യത ഉടലെടുത്തതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്നതാണ് നിലവില്‍ … Read more

ഐറിഷ് സമുദ്രാതിർത്തിയിൽ റഷ്യയുടെ നാവികപരിശീലനം; മീൻപിടിത്തക്കാർ അപകടത്തിലോ?

ഐറിഷ് സമുദ്രാതിര്‍ത്തിയില്‍ റഷ്യ നാവിക പരിശീലനം നടത്താനൊരുങ്ങുന്ന സാഹചര്യത്തില്‍ മീന്‍പിടിത്തക്കാര്‍ക്കും മറ്റും മുന്നറിയിപ്പ് നല്‍കി ഗതാഗത വകുപ്പ്. ഐറിഷ് സമുദ്രാതിര്‍ത്തിക്ക് പുറത്താണ് പരിശീലനമെങ്കിലും, അയര്‍ലണ്ടിന്റെ exclusive economic zone (EEZ)-ന് അകത്താണിത്. വടക്കന്‍ കോര്‍ക്കില്‍ നിന്നും ഏകദേശം 240 കി.മീ അകലെ അടുത്തയാഴ്ച നടക്കുന്ന നാവികാഭ്യാസങ്ങള്‍ പ്രത്യേകിച്ച് മീന്‍പിടിത്തക്കാരെ ബാധിച്ചേക്കുമെന്നാണ് ഭയം. നേരത്തെ ഈ പരിശീലനങ്ങള്‍ മീന്‍പിടിത്തക്കാരെ ബാധിക്കില്ലെന്ന് അയര്‍ലണ്ടിലെ റഷ്യന്‍ അംബാസഡര്‍ ഉറപ്പ് നല്‍കിയതായി Irish Fish Processors and Exporters Association പ്രതിനിധികള്‍ കഴിഞ്ഞ … Read more