അയർലണ്ടിലെ പ്രൈവറ്റ് കമ്പനികളിൽ 4 മുതൽ 6% വരെ ശമ്പള വർദ്ധന വേണമെന്ന് റിപ്പോർട്ട്

നിലവിലെ പണപ്പെരുപ്പം അതിജീവിക്കാനായി രാജ്യത്തെ സ്വകാര്യ മേഖലയിലെ ശമ്പളം 4 മുതല്‍ 6 ശതമാനം വരെ വര്‍ദ്ധിപ്പിക്കണമെന്ന് Irish Congress of Trade Unions (ICTU). ഈ വര്‍ഷം 3 ശതമാനത്തില്‍ കൂടുതലും, അടുത്ത രണ്ട് വര്‍ഷത്തില്‍ 5 ശതമാനത്തില്‍ കൂടുതലും ശമ്പളവര്‍ദ്ധനയാണ് ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി ICTU ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ICTU തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സ്വകാര്യമേഖലയിലെ തൊഴിലാളി സംഘടനകള്‍ക്ക് നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊടുക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ട്. നിലവിലെ … Read more

അയർലണ്ടിലെ സർക്കാർ ജോലിക്കാരുടെ ശമ്പളം 10.25% വർദ്ധിപ്പിക്കാൻ ധാരണ

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 10.25% വര്‍ദ്ധന വരുത്താന്‍ ധാരണ. ഇന്നലെ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ വച്ച് സര്‍ക്കാര്‍ പ്രതിനിധികളും, ജീവനക്കാരുടെ സംഘടനകളും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് ധാരണയായത്. രാജ്യത്തെ 385,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം. അടുത്ത രണ്ടര വര്‍ഷത്തിനിടെ പല തവണയായാണ് ഈ നിരക്കില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുക. ഇതിനായി 3.6 ബില്യണ്‍ യൂറോ അധികമായി കണ്ടെത്തേണ്ടതുണ്ട്. അതേസമയം ജനുവരി 11-ന് നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ശമ്പള പാക്കേജ് ജീവനക്കാരുടെ … Read more