അയർലണ്ടിലെ പ്രൈവറ്റ് കമ്പനികളിൽ 4 മുതൽ 6% വരെ ശമ്പള വർദ്ധന വേണമെന്ന് റിപ്പോർട്ട്

നിലവിലെ പണപ്പെരുപ്പം അതിജീവിക്കാനായി രാജ്യത്തെ സ്വകാര്യ മേഖലയിലെ ശമ്പളം 4 മുതല്‍ 6 ശതമാനം വരെ വര്‍ദ്ധിപ്പിക്കണമെന്ന് Irish Congress of Trade Unions (ICTU). ഈ വര്‍ഷം 3 ശതമാനത്തില്‍ കൂടുതലും, അടുത്ത രണ്ട് വര്‍ഷത്തില്‍ 5 ശതമാനത്തില്‍ കൂടുതലും ശമ്പളവര്‍ദ്ധനയാണ് ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി ICTU ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ICTU തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സ്വകാര്യമേഖലയിലെ തൊഴിലാളി സംഘടനകള്‍ക്ക് നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊടുക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ട്. നിലവിലെ … Read more

അയർലണ്ടിലെ സർക്കാർ ജോലിക്കാരുടെ ശമ്പളം 10.25% വർദ്ധിപ്പിക്കാൻ ധാരണ

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 10.25% വര്‍ദ്ധന വരുത്താന്‍ ധാരണ. ഇന്നലെ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ വച്ച് സര്‍ക്കാര്‍ പ്രതിനിധികളും, ജീവനക്കാരുടെ സംഘടനകളും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് ധാരണയായത്. രാജ്യത്തെ 385,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം. അടുത്ത രണ്ടര വര്‍ഷത്തിനിടെ പല തവണയായാണ് ഈ നിരക്കില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുക. ഇതിനായി 3.6 ബില്യണ്‍ യൂറോ അധികമായി കണ്ടെത്തേണ്ടതുണ്ട്. അതേസമയം ജനുവരി 11-ന് നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ശമ്പള പാക്കേജ് ജീവനക്കാരുടെ … Read more

ഗാർഡയിൽ നിന്നും രാജിവയ്ക്കുന്നവരുടെ എണ്ണം കൂടുന്നു; ശമ്പള വർദ്ധ വേണമെന്ന് വാർഷിക സമ്മേളനത്തിൽ ആവശ്യം

ഗാര്‍ഡ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ശമ്പളം വേണമെന്ന് Garda Representative Association (GRA)-ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആവശ്യം. സേനയില്‍ അംഗങ്ങളുടെ കുറവുണ്ടെന്നും, ഇത് കാരണം ഓഫിസര്‍മാര്‍ക്ക് സ്വയം സുരക്ഷ അനുഭവപ്പെടുന്നില്ലെന്നും സമ്മേളനത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഗാര്‍ഡയില്‍ നിന്നും രാജി വച്ച് പോകുന്നവരുടെ എണ്ണം കൂടുകയാണെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ജനുവരിക്ക് ശേഷം ഇതുവരെ 30 പേരാണ് ജോലി രാജിവച്ചത്. മെയ് മാസത്തോടെ 150-ലേറെ ഓഫിസര്‍മാര്‍ വിരമിക്കുകയും ചെയ്യും. രാജ്യത്തെ എല്ലാ ഗാര്‍ഡ സ്റ്റേഷനുകളിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി Detective Garda … Read more

അയർലണ്ടിലെ കമ്പനികളുടെ വരുമാനം ഇരട്ടിയായി; ജോലിക്കാർക്ക് ശമ്പളം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ട്

അയര്‍ലണ്ടിലെ കമ്പനികളുടെ വരുമാനം കഴിഞ്ഞ വര്‍ഷം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായി Adare Human Resource Management പ്രസിദ്ധീകരിച്ച HR Barometer Report. 2020-ല്‍ 8% ആയിരുന്ന വരുമാനവര്‍ദ്ധന, 2021-ല്‍ 18% ആയി. ഈ വര്‍ഷം അത് 18.2% ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് വര്‍ഷം മുമ്പ് Adare Human Resource Management കണക്ക് ലഭ്യമാക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും വലിയ വര്‍ദ്ധന ഉണ്ടാകുന്നത്. വരുമാനം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം പുതിയ കമ്പനികളില്‍ മികച്ച വരുമാനം ലഭിക്കുന്നു എന്നതാണെന്ന് … Read more