പ്രശസ്ത ഐറിഷ് ഗായിക Sinéad O’Connor അന്തരിച്ചു
പ്രശസ്ത ഐറിഷ് ഗായിക Sinéad O’Connor അന്തരിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ ജൂലൈ 26 ബുധനാഴ്ചയാണ് O’Connor-നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ 10 ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുള്ള Sinéad O’Connor, പ്രശസ്തമായ ഗ്രാമി അവാര്‍ഡ് ജേതാവുമാണ്. 1990-ല്‍ പുറത്തിറങ്ങിയ Nothing Compares 2 U എന്ന ഗാനം ആഗോളതലത്തില്‍ ഹിറ്റായതോടെയാണ് അവര്‍ പ്രശസ്തിയിലേക്കുയരുന്നത്. ഗായികയ്ക്ക് പുറമെ ഗാനരചയിതാവ്, സംഗീതവംവിധായിക എന്നീ നിലകളിലും പ്രശസ്തി നേടി. സംഗീത ലോകത്തിന് … Read more