നോർവേ: ഫ്യോർഡുകളുടെ ആഴം തേടി ഒരു യാത്ര (ബിനു ഉപേന്ദ്രൻ)
ചില സ്വപ്നങ്ങൾക്ക് മഞ്ഞിന്റെ തണുപ്പും, ഫ്യോർഡുകളുടെ ആഴവും, മലനിരകളുടെ ഉയരവുമുണ്ടാകും. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന അങ്ങനെയൊരു സ്വപ്നത്തിലേക്കായിരുന്നു ഡബ്ലിനിൽ നിന്നും ഞങ്ങൾ വിമാനം കയറിയത്. യൂറോപ്പിന്റെ വടക്കേ അറ്റത്ത്, പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ കവിത രചിച്ച നാടായ നോർവേയിലേക്ക്. വൈക്കിംഗുകളുടെ വീരകഥകൾ അലയടിക്കുന്ന, പാതിരാസൂര്യൻ ആകാശത്ത് വർണ്ണങ്ങൾ നിറയ്ക്കുന്ന, ഓരോ വളവിലും ഒരു പുതിയ അത്ഭുതം ഒളിപ്പിച്ചുവെച്ച നോർവേ. നോർവേയിൽ വേനൽക്കാലത്ത് സൂര്യൻ ഉറങ്ങാറില്ലെന്ന് കേട്ടിട്ടുണ്ട്. ഓസ്ലോയിൽ വിമാനമിറങ്ങിയത് പാതിരാത്രിയിലായിരുന്നെങ്കിലും, ആകാശത്തിന്റെ കോണിൽ ഒരു നേർത്ത … Read more