Goretti കൊടുങ്കാറ്റ് അയർലണ്ടിലേയ്ക്ക്; 4 കൗണ്ടികളിൽ ജാഗ്രത, ശക്തമായ മഴയ്ക്കൊപ്പം വെള്ളപ്പൊക്ക സാധ്യതയും

Goretti കൊടുങ്കാറ്റ് എത്തുന്നതിനു മുന്നോടിയായി അയർലണ്ടിലെ നാലു കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി കാലാവസ്ഥ വകുപ്പ്. Cork, Kerry, Waterford, Wexford എന്നിവിടങ്ങളിൽ ആണ് ഇന്ന് (വ്യാഴം) പകൽ 12 മണി മുതൽ രാത്രി 8 മണി വരെ യെല്ലോ സ്‌നോ, റെയിൻ വാണിങ്ങുകൾ നൽകിയിരിക്കുന്നത്. രാജ്യത്ത് ശക്തമായ തണുപ്പ് തുടരുന്നതിനിടെയാണ് കൊടുങ്കാറ്റിന്റെ വരവ്. കൊടുങ്കാറ്റിന് ഒപ്പം എത്തുന്ന ശക്തമായ മഴയെ തുടർന്ന് മിന്നൽ പ്രളയം, യാത്ര ദുഷ്കരമാകൽ, റോഡിലെ കാഴ്ച തടസപ്പെടൽ എന്നിവയും, ഒപ്പം റോഡിൽ … Read more

Storm Bram-ൽ ഉലഞ്ഞ് അയർലണ്ട്; 8,000 വീടുകൾ ഇപ്പോഴും ഇരുട്ടിൽ; ഇന്ന് ശക്തമായ മഴ, വെള്ളപ്പൊക്കത്തിനും സാധ്യത

രാജ്യത്ത് വീശിയടിച്ച Storm Bram-നെ തുടര്‍ന്ന് ഏകദേശം 8,000-ഓളം വീടുകളും, സ്ഥാപനങ്ങളും, ഫാമുകളും ഇപ്പോഴും ഇരുട്ടില്‍ തുടരുന്നു. ഇന്നലെ 54,000-ഓളം വീടുകളില്‍ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. നിലവില്‍ വൈദ്യുതിയില്ലാത്ത വീടുകളില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ ESB ശ്രമം നടത്തിവരികയാണ്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പലയിടത്തായി പറന്നുവീണ് കിടക്കുന്ന വസ്തുക്കള്‍ മാറ്റാനും, വൃത്തിയാക്കാനുമുള്ള പ്രവൃത്തികളും നടന്നുവരുന്നുണ്ട്. മറിഞ്ഞുവീണ് കിടക്കുന്ന മരങ്ങള്‍, മറ്റ് വസ്തുക്കള്‍, വൈദ്യുത കമ്പികള്‍ എന്നിവയെല്ലാം അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ചൊവ്വാഴ്ചത്തെ ശക്തമായ കാറ്റില്‍ … Read more

അയർലണ്ടിൽ വീശിയടിക്കാൻ Storm Amy; അടുത്ത 3 ദിവസങ്ങളിൽ വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ വാണിങ്ങുകൾ, അതീവ ജാഗ്രത

Storm Amy വീശിയടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്നുമുതല്‍ മൂന്ന് ദിവസത്തേയ്ക്ക് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. കെറിയില്‍ ഇന്ന് (ഒക്ടോബര്‍ 2, വ്യാഴം) രാവിലെ 6 മണിക്ക് നിലവില്‍ വന്ന ഓറഞ്ച് റെയിന്‍ വാണിങ്, രാത്രി 8 വരെ തുടരും. ഇവിടെ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്. Cavan, Donegal, Munster, Connacht, Longford എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 6 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് രാത്രി 8 വരെ തുടരും. ഇവിടെ … Read more

അയർലണ്ടിൽ ഇനിയുള്ള സീസണിൽ വരാനിരിക്കുന്ന കൊടുങ്കാറ്റുകൾക്ക് പേരുകളായി; പട്ടിക പുറത്തുവിട്ട് കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഇനിയെത്താന്‍ പോകുന്ന കൊടുങ്കാറ്റുകള്‍ക്ക് പേരുകളായി. രാജ്യത്തെ കാലാവസ്ഥാ വകുപ്പിനൊപ്പം, യുകെ കാലാവസ്ഥാ വകുപ്പും, നെതര്‍ലണ്ട്‌സിലെ കാലാവസ്ഥാ വകുപ്പും ചേര്‍ന്നാണ് 2025-26 സീസണില്‍ വരാന്‍ പോകുന്ന 21 കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. 2026 ഓഗസ്റ്റ് 31 വരെയാണ് ഈ കാറ്റുകള്‍ വീശിയടിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നത് പൊതുജനത്തിന് അവ എളുപ്പം തിരിച്ചറിയാനും, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും വേണ്ടിയാണ്. വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ പേരുകള്‍: Amy Bram Chandra Dave Eddie Fionnuala Gerard Hannah Isla Janna … Read more

ഫ്ലോറിസ് കൊടുങ്കാറ്റ്: അയർലണ്ടിലെ ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലായി

ഫ്‌ളോറിസ് കൊടുങ്കാറ്റ് ആഞ്ഞുവീശിയതിനെ തുടര്‍ന്ന് രാജ്യത്ത് ആയിരക്കണക്കിന് വീടുകളിലും, സ്ഥാപനങ്ങളിലും, കൃഷിയിടങ്ങളിലും വൈദ്യുതി നിലച്ചു. തിങ്കളാഴ്ച രാവിലെയോടെ 10,000-ഓളം കെട്ടിടങ്ങളാണ് ഇരുട്ടിലായത്. രാത്രിയിലും ജോലി തുടര്‍ന്ന ഉദ്യോഗസ്ഥര്‍ മിക്കയിടങ്ങളിലും വൈദ്യുതബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. പൊട്ടിക്കിടക്കുന്ന വയറുകളോ മറ്റോ കണ്ടാല്‍ അതില്‍ തൊടരുതെന്നും, ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ESB പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയിലും, തിങ്കളാഴ്ചയുമായി വീശിയടിച്ച ഫ്‌ളോറിസ് കൊടുങ്കാറ്റ് കടലില്‍ അപകടകരമായ വിധത്തില്‍ തിരമാലകള്‍ ഉയരാനും, ചിലയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാനും കാരണമായി. Galway, Clare, Mayo, Donegal … Read more

ഫ്ലോറിസ് കൊടുങ്കാറ്റ് അയർലണ്ടിൽ; വിവിധ കൗണ്ടികളിൽ വിൻഡ്, റെയിൻ വാണിങ്ങുകൾ നിലവിൽ വന്നു

ഫ്‌ളോറിസ് കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. Cavan, Donegal, Monaghan, Leitrim എന്നിവിടങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ വൈകിട്ട് 4 മണി വരെ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. Clare, Galway, Mayo, Sligo എന്നീ കൗണ്ടികളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിക്ക് നിലവില്‍ വന്ന യെല്ലോ വാണിങ് ഉച്ചയ്ക്ക് 1 മണി വരെ തുടരും. മേല്‍ പറഞ്ഞ കൗണ്ടികളില്‍ യാത്രയ്ക്ക് തടസ്സം നേരിടുക, ഔട്ട്ഡോര്‍ … Read more

ഫ്ലോറിസ് കൊടുങ്കാറ്റ് അയർലണ്ടിലേക്ക്; ഞായർ, തിങ്കൾ ദിവസങ്ങളിൽ ജാഗ്രത

അയര്‍ലണ്ടില്‍ ഫ്‌ളോറിസ് കൊടുങ്കാറ്റ് വീശിയടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത. ശനിയാഴ്ച ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കും. അതിശക്തമായ കാറ്റാണ് ഫ്‌ളോറിസ് കാരണം രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച രാത്രിയിലും, ബാങ്ക് ഹോളിഡേ ആയ തിങ്കളാഴ്ചയും ഇത് തുടരും. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, ഔട്ട്‌ഡോര്‍ പരിപാടികള്‍ തടസപ്പെടുക,  കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുക, മരങ്ങള്‍ കടപുഴകി വീഴുക, വലിയ തിരമാലകള്‍ വീശിയടിക്കുക, വൈദ്യുതി മുടങ്ങുക, ഡ്രെയിനേജില്‍ ഇലകള്‍ കുടുങ്ങി പ്രാദേശികമായ വെള്ളപ്പൊക്കമുണ്ടാകുക മുതലായവയ്ക്ക് ഫ്‌ളോറിസ് കൊടുങ്കാറ്റ് കാരണമായേക്കും. … Read more

റെക്കോര്‍ഡ്‌ വേഗത്തില്‍ ആഞ്ഞടിച്ച് സ്റ്റോം Éowyn ; 25 കൌണ്ടികളില്‍ റെഡ് അലർട്ട്, 560,000 വീടുകൾക്ക് വൈദ്യുതി മുടങ്ങി, 100-ലധികം വിമാനങ്ങൾ റദ്ദാക്കി

രാജ്യത്ത് റെക്കോര്‍ഡ്‌ വേഗത്തില്‍ സ്റ്റോം Éowyn ആഞ്ഞടിച്ചു, അതിശക്തമായ കാറ്റും മഴയും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 183 കിലോമീറ്റർ വേഗതയോടെ വീശിയതോടെ വൈദ്യുതി വിതരണവും വ്യാപകമായി മുടങ്ങി. ESB നെറ്റ്‌വര്‍ക്കിന്‍റെ കണക്കുകള്‍ പ്രകാരം, നിലവിൽ 5,60,000-ലധികം വീടുകൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതി ലഭ്യമല്ല. ഇതുവരെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്കു വ്യാപകമായ, വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ESB ഒരു പ്രസ്താവനയിൽ അറിയിച്ചു. സ്റ്റോം Éowyn രാജ്യത്ത് വ്യാപകമാകുന്നതിനാല്‍ കൂടുതൽ വൈദ്യുതി മുടക്കങ്ങൾ ഉണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്നതായും … Read more

120 കിമീ വേഗതയിൽ വീശിയടിച്ച് ആഷ്‌ലി കൊടുങ്കാറ്റ്; അയർലണ്ടിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതബന്ധം നിലച്ചു

മണിക്കൂറില്‍ 120 കി.മീ വേഗതയില്‍ വരെ വീശിയടിച്ച ആഷ്‌ലി കൊടുങ്കാറ്റിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ ഇപ്പോഴും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ഇല്ലാതെ തുടരുന്നു. ഡബ്ലിന്‍, ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടുകളിലടക്കം നിരവധി വിമാനസര്‍വീസുകള്‍ കൊടുങ്കാറ്റ് കാരണം റദ്ദാക്കേണ്ടിയും വന്നിട്ടുണ്ട്. ഞായറാഴ്ച വീശിയടിച്ച കാറ്റില്‍ പതിനായിരക്കണക്കിന് വീടുകളിലെ വൈദ്യുതബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. ഇതില്‍ പലയിടത്തും ബന്ധം പുനഃസ്ഥാപിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 7 മണി വരെയുള്ള വിവരപ്രകാരം രാജ്യത്തെ 16,000-ഓളം വീടുകള്‍ വൈദ്യുതിയില്ലാതെ തുടരുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് കാറ്റ് കാര്യമായും ബാധിച്ചതെങ്കിലും നോര്‍ത്ത് ഡബ്ലിനിലും നാശനഷ്ടങ്ങള്‍ … Read more

കാത്‌ലീൻ കൊടുങ്കാറ്റ് ഐറിഷ് തീരം തൊട്ടു: 5 കൗണ്ടികളിൽ ഓറഞ്ച് വാണിങ്; രാജ്യമെങ്ങും ജാഗ്രത

അയര്‍ലണ്ടില്‍ ഇന്ന് കാത്‌ലീന്‍ കൊടുങ്കാറ്റ് വീശിയടിച്ച് അപകടങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ രാജ്യമെങ്ങും ജാഗ്രത. രാജ്യമെമ്പാടും ഇന്ന് രാവിലെ മുതല്‍ രാത്രി 8 മണി കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് നല്‍കിയിരിക്കുകയാണ്. ഇതിന് പുറമെ കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഉച്ചയ്ക്ക് 2 മണി വരെ ഓറഞ്ച് വാണിങ് നല്‍കിയിട്ടുണ്ട്. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഓറഞ്ച് വാണിങ് നിലവിലുണ്ട്. ശക്തമായ തെക്കന്‍ കാറ്റ് രാജ്യത്ത് പലയിടത്തും അപകടങ്ങള്‍ക്ക് … Read more