2030-ലെ പുരുഷ ട്വന്റി20 വേൾഡ്കപ്പിനു വേദിയൊരുക്കാൻ അയർലണ്ടും; ഇംഗ്ലണ്ടിനും, സ്കോട്ലണ്ടിനുമൊപ്പം ആതിഥ്യമരുളും

2030-ലെ ഐസിസി ട്വന്റി20 പുരുഷ വേള്‍ഡ് കപ്പിന് അയര്‍ലണ്ട്, സ്‌കോട്‌ലണ്ട്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കും. 1999-ന് ശേഷം ഇതാദ്യമായാണ് അയര്‍ലണ്ടും സ്‌കോട്‌ലണ്ടും ഒരു പ്രധാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് വേദികളാകുന്നത്. 2024 മുതല്‍ 2030 വരെയുള്ള വര്‍ഷങ്ങളിലെ ട്വന്റി20 വേള്‍ഡ് കപ്പ് വേദികളാണ് ഐസിസി പുറത്തുവിട്ടിരിക്കുന്നത്. 2030-ലെ ടൂര്‍ണ്ണമെന്റിന് ആതിഥ്യം വഹിക്കാനായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ചരടുവലികളാരംഭിച്ചിരുന്നു. ആതിഥ്യത്തില്‍ പങ്കാളികളാകാന്‍ അയര്‍ലണ്ടും നയതന്ത്രതലത്തില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അതേസമയം ഏതെല്ലാം വേദികളിലാണ് … Read more