ഗോൾവേയിൽ നിയമവിരുദ്ധമായി ടിവി സ്ട്രീമിങ് നടത്തിവന്ന സർവീസ് പൂട്ടിച്ച് ഗാർഡ; 200 അക്കൗണ്ടുകളും പ്രവർത്തനരഹിതമാക്കി

ഗോള്‍വേയില്‍ നിയമവിരുദ്ധമായി ചാനലുകളും ഒടിടികളും സ്ട്രീം ചെയ്തുവന്ന സര്‍വീസ് പൂട്ടിച്ച് ഗാര്‍ഡ. ഈ സര്‍വീസ് ഉപയോഗിച്ചുവന്ന 200-ഓളം അക്കൗണ്ടുകളും ഗോള്‍വേ സിറ്റിയില്‍ നടന്ന ഓപ്പറേഷനില്‍ പ്രവര്‍ത്തനരഹിതമാക്കിയതായി ഗാര്‍ഡ അറിയിച്ചു. രാജ്യത്ത് നിയമവിരുദ്ധമായി ടിവി സ്ട്രീമിങ് സര്‍വീസ് നടത്തിവരുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് Salthill-ലെ Rahoon-ലുള്ള ഒരു വീട്ടില്‍ ഗാര്‍ഡ പരിശോധന നടത്തിയത്. ഇവിടെ നിന്നും പ്രധാനമായും സ്‌കൈ ടിവിയുടെ സംപ്രേഷണമാണ് അനധികൃതമായി നടത്തിക്കൊണ്ടിരുന്നത് എന്നാണ് വിവരം. അയര്‍ലണ്ടിലെ കോപ്പിറൈറ്റ് നിയമപ്രകാരം ഇത്തരത്തില്‍ അനധികൃത സ്ട്രീമിങ് നടത്തുന്നത് നിയമവിരുദ്ധമാണ്. … Read more

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ. Hydrotreated vegetable oil (HVO) ഉപയോഗിച്ച് ഓടുന്ന ലോകത്തിലെ ആദ്യത്തെ ഫയർ എഞ്ചിൻ കാർലോയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ മലിനീകരണം കുറയ്ക്കുന്നതിനായി കാർലോ കൗണ്ടി കൗൺസിൽ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ HOV ഫയർ എഞ്ചിൻ എത്തിയിരിക്കുന്നത്. 2030-ഓടെ മലിനീകരണം 51% കുറയ്ക്കാനും, പൊതുമേഖലയിലെ ഊർജ്ജക്ഷമത 50% ആയി വർദ്ധിപ്പിക്കാനുമാണ് കൗൺസിലിന്റെ ശ്രമം. 462,000 യൂറോ മുതൽമുടക്കിൽ Tullow- യിൽ വച്ച് HPMP Fire Ltd … Read more