കേരളാ ഹൗസ് ഐറിഷ് മലയാളി ക്ലബ്ബിന്റെ മെഗാ തിരുവാതിര ലൂക്കനിൽ; 250 പേർ പങ്കെടുക്കുന്നു

അയര്‍ലണ്ടിലെ മലയാളികളുടെ കൂട്ടായ്മയായ കേരളാ ഹൗസ് ഐറിഷ് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയായ ‘കാര്‍ണിവല്‍ 2022’ ജൂണ്‍ 18-ന്. ഡബ്ലിന്‍ ലൂക്കനിലെ Primrose Lane-ലുള്ള Lucan Youth Centre-ല്‍ വച്ചാണ് പരിപാടി. രാവിലെ 8 മണിമുതല്‍ വൈകിട്ട് 8 മണി വരെ നീളുന്ന കലാപരിപാടികളുടെ ഭാഗമായി ഉച്ചയ്ക്ക് 1 മണിക്ക് 250 പേര്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:ബിന്ദു രാമന്‍ 0877818318ധന്യ കിരണ്‍ 0871671913ഫിജി സാവിയോ 0872883104