ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് പരമാവധി 15% നികുതി; അന്തിമ ഇയു-യുഎസ് വ്യാപാര കരാറിൽ അയർലണ്ടിന് ആശ്വാസം

യുഎസ്-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറില്‍ അന്തിമതീരുമാനം വ്യക്തമാക്കി ഇരു കക്ഷികളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇതില്‍ അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ആശങ്കയായിരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഭീമമായ യുഎസ് നികുതി, പരമാവധി 15% ആക്കി നിശ്ചയിച്ചതിനെ ഐറിഷ് നേതാക്കള്‍ സ്വാഗതം ചെയ്തു. പുതിയ കരാര്‍ യൂറോപ്യന്‍ യൂണിയന്റെ വിജയമാണെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. കരാര്‍ പ്രകാരം ഇയുവില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ യുഎസ് പരമാവധി 15% നികുതിയാണ് ചുമത്തുക. സെമി കണ്ടക്ടറുകള്‍, … Read more