ഡബ്ലിനിൽ അപകടകരമായ രീതിയിൽ സ്‌ക്രാംബ്ലർ ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ

ഡബ്ലിൻ 15-ലെ Mulhuddart-ൽ അപകടകരമായി സ്‌ക്രാംബ്ലർ ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ. സ്‌ക്രാംബ്ലർ ബൈക്കുകൾ നിരവധി അപകടങ്ങൾക്ക് കാരണമായതിനെ തുടർന്ന് രാജ്യത്ത് വ്യാപക എതിർപ്പുകൾ ഉയരുന്നതിനിടെയാണ് സംഭവം. ബുധനാഴ്ച പ്രദേശത്തെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഗാർഡ സജീവ പട്രോളിംഗിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു അപകടകരമായ രീതിയിൽ ഒരാൾ സ്‌ക്രാംബ്ലർ ബൈക്ക് ഓടിക്കുന്നത് കണ്ടത്. 20-ലേറെ പ്രായമുള്ള ഇയാളെ അറസ്റ്റ് ചെയ്ത ഗാർഡ, 1961-ലെ റോഡ് ട്രാഫിക് ആക്ട് സെക്ഷൻ 109 A പ്രകാരം വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ റോഡ് ട്രാഫിക് … Read more

യൂറോപ്പിലെ ഏറ്റവും ഗതാഗത കുരുക്കേറിയ മൂന്നാമത്തെ നഗരമായി ഡബ്ലിൻ; മുന്നിൽ ഈ രണ്ട് നഗരങ്ങൾ മാത്രം

ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ 11-ആമത്തെ നഗരമായി തലസ്ഥാനമായ ഡബ്ലിന്‍. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡാറ്റാ കമ്പനിയായ Infix പുറത്തുവിട്ട 2025-ലെ ഏറ്റവും തിരക്കേറിയ യൂറോപ്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ മൂന്നാം സ്ഥാനത്തുമാണ്. പട്ടിക പ്രകാരം 2025-ല്‍ 95 മണിക്കൂറാണ് ഡബ്ലിനിലെ ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ക്ക് നഷ്ടമാകുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 17% അധികമാണിത്. 2023-നെക്കാള്‍ 32 ശതമാനവും. കഴിഞ്ഞ വര്‍ഷം ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ ലോകത്ത് 15-ആം സ്ഥാനത്തായിരുന്നു അയര്‍ലണ്ട്. യൂറോപ്പില്‍ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ പാരിസ്, ലണ്ടന്‍ എന്നീ നഗരങ്ങള്‍ … Read more

അയർലണ്ടിൽ കൂടുതൽ റെഡ് ലൈറ്റ് ക്യാമറകൾ സ്ഥാപിക്കും; കർശന നടപടിയുമായി അധികൃതർ

ട്രാഫിക്കില്‍ ചുവന്ന ലൈറ്റ് കത്തിക്കിടക്കുന്നത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കുന്നവരെ പിടികൂടാനായി കൂടുതല്‍ റെഡ് ലൈറ്റ് ക്യാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍. രാജ്യത്ത് റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. National Transport Authority (NTA) ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഡബ്ലിനില്‍ ഇത്തരം ഏതാനും ക്യാമറകള്‍ മുമ്പ് സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവ ഉപയോഗിക്കുന്നില്ല. റെഡ് ലൈറ്റ് അവഗണിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും 80 യൂറോയാണ് പിഴ ഈടാക്കുക. 3 പെനാല്‍റ്റി പോയിന്റും ലഭിക്കും. റെഡ് ലൈറ്റ് ക്യാമറകള്‍ക്ക് … Read more