യുകെ, അയർലണ്ട് ഡിപ്പൻഡൻറ് / വിസിറ്റിംഗ് വിസകൾ ഇനി ‘ERROR-FREE’ ആയി FLYWORLD വഴി

യുകെ, അയർലണ്ട് എന്നിവ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാത്രമല്ല, ലക്ഷകണക്കിന് ഇന്ത്യൻ വംശജരാണ് ഇവിടങ്ങളിൽ വിദ്യാർത്ഥികളായും, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരായും ഉള്ളത്. ഇവർ എല്ലാം തന്നെ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നാട്ടിൽ കഴിയുന്ന  കുടുംബത്തെ ഡിപ്പൻഡന്റ് വിസയിലോ വിസിറ്റിംഗ് വിസയിലോ യുകെ/അയർലണ്ടിലേക്ക് കൊണ്ട് വരിക എന്നത്. വളരെ എളുപ്പം എന്ന് തോന്നാമെങ്കിലും വളരെ കൃത്യതയോടെ ചെയ്യേണ്ടതാണ് ഈ വിസ പ്രോസസ്സിംഗ്. ഇതിനൊരു മികച്ച പരിഹാരവുമായി എത്തിയിരിക്കുകയാണ് FLYWORLD . ഒരു പതിറ്റാണ്ടിൽ ഏറെയായി ഓസ്‌ട്രേലിയൻ … Read more

അയർലണ്ടിൽ ജോലി, താമസം എന്നിവയ്ക്കായി ഒറ്റ പെർമിറ്റ്; പെർമിറ്റ് ഉള്ളവരുടെ പങ്കാളികൾക്ക് ജോലി ചെയ്യാനും അവസരം

അയര്‍ലണ്ടിലേയ്ക്ക് ജോലി, താമസം എന്നിവയ്ക്കായി സിംഗിള്‍ പെര്‍മിറ്റ് വിസ നല്‍കുന്ന സംവിധാനം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സര്‍ക്കാര്‍. 2022 ഡിസംബറില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നതിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇയുവില്‍ ജോലിക്കും താമസത്തിനുമായി ഏക വിസാ സമ്പ്രദായം നടപ്പില്‍ വരുത്താത്ത രാജ്യങ്ങള്‍ അയര്‍ലണ്ടും ഡെന്മാര്‍ക്കും മാത്രമാണ്. യുകെ, യുഎസ് എന്നിവരെല്ലാം ഏക വിസാ സമ്പ്രദായമാണ് പിന്തുടരുന്നത്. ആരോഗ്യം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ആവശ്യമായ ജോലിക്കാതെ എത്തിക്കുന്നതിന് സഹായകമാകുന്ന ഏക വിസാ/ പെര്‍മിറ്റ് സമ്പ്രദായം … Read more

കേരളത്തിലെ നഴ്‌സുമാരിൽ നിന്നും വിസ തട്ടിപ്പിലൂടെ കോടികൾ പറ്റിച്ചത് അയർലണ്ടിലെ മറ്റൊരു മലയാളി നഴ്സ് തന്നെ; തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി

മലയാളികളായ 200 നഴ്‌സുമാരെ ജോലി വാഗ്ദാനം നല്‍കി പറ്റിച്ചത് അയര്‍ലണ്ടിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മറ്റൊരു മലയാളി. ഓരോരുത്തരില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വീതം കൈപ്പറ്റിയ ഇയാള്‍ കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. സംഗതി പുറത്തായതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഏതാനും മാസം മുമ്പാണ് അയര്‍ലണ്ടിലേയ്ക്ക് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന് കാട്ടി തട്ടിപ്പുകാരന്‍ പരസ്യം നല്‍കിയത്. ഇത് കണ്ടാണ് നഴ്‌സുമാര്‍ ഇയാളുമായി ബന്ധപ്പെട്ടത്. ഇവരോട് എറണാകുളത്തെ ഒരു ഏജന്‍സി വഴി … Read more

വിസ തട്ടിപ്പിനിരയായ 200 മലയാളി നഴ്‌സുമാർക്ക് 5 വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി അയർലണ്ട്

റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് അപേക്ഷിച്ച കേരളത്തിലെ 200 പേരുടെ വിസ നിരസിക്കുകയും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത. 14 മാസം മുമ്പ് അയര്‍ലണ്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ 500 നഴ്‌സുമാര്‍ക്ക് ജോലി നല്‍കുന്നു എന്നുകാട്ടി എറണാകുളത്തെ ഒരു ഏജന്‍സി പരസ്യം കണ്ട് അപേക്ഷ നല്‍കിയവര്‍ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ‘മാതൃഭൂമി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിസ അപേക്ഷയ്‌ക്കൊപ്പം വ്യാജരേഖകള്‍ സമര്‍പ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പ് അപേക്ഷ നിരസിക്കുകയും, വീണ്ടും അപേക്ഷിക്കുന്നതിന് അഞ്ച് … Read more