കേരളത്തിലെ നഴ്‌സുമാരിൽ നിന്നും വിസ തട്ടിപ്പിലൂടെ കോടികൾ പറ്റിച്ചത് അയർലണ്ടിലെ മറ്റൊരു മലയാളി നഴ്സ് തന്നെ; തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി

മലയാളികളായ 200 നഴ്‌സുമാരെ ജോലി വാഗ്ദാനം നല്‍കി പറ്റിച്ചത് അയര്‍ലണ്ടിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മറ്റൊരു മലയാളി. ഓരോരുത്തരില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വീതം കൈപ്പറ്റിയ ഇയാള്‍ കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. സംഗതി പുറത്തായതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഏതാനും മാസം മുമ്പാണ് അയര്‍ലണ്ടിലേയ്ക്ക് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന് കാട്ടി തട്ടിപ്പുകാരന്‍ പരസ്യം നല്‍കിയത്. ഇത് കണ്ടാണ് നഴ്‌സുമാര്‍ ഇയാളുമായി ബന്ധപ്പെട്ടത്. ഇവരോട് എറണാകുളത്തെ ഒരു ഏജന്‍സി വഴി … Read more

വിസ തട്ടിപ്പിനിരയായ 200 മലയാളി നഴ്‌സുമാർക്ക് 5 വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി അയർലണ്ട്

റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് അപേക്ഷിച്ച കേരളത്തിലെ 200 പേരുടെ വിസ നിരസിക്കുകയും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത. 14 മാസം മുമ്പ് അയര്‍ലണ്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ 500 നഴ്‌സുമാര്‍ക്ക് ജോലി നല്‍കുന്നു എന്നുകാട്ടി എറണാകുളത്തെ ഒരു ഏജന്‍സി പരസ്യം കണ്ട് അപേക്ഷ നല്‍കിയവര്‍ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ‘മാതൃഭൂമി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിസ അപേക്ഷയ്‌ക്കൊപ്പം വ്യാജരേഖകള്‍ സമര്‍പ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പ് അപേക്ഷ നിരസിക്കുകയും, വീണ്ടും അപേക്ഷിക്കുന്നതിന് അഞ്ച് … Read more

വിദേശ നഴ്‌സുമാർ യു.കെയിൽ അനുഭവിക്കുന്നത് കൊടിയ ദുരിതം; ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഇന്ത്യക്കാരടക്കമുള്ള മലയാളി നഴ്‌സുമാരും, ഹെല്‍ത്ത് കെയറര്‍മാരും യു.കെയില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ ബാലഗോപാല്‍ നടത്തിയ അന്വേഷണാത്മ റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുവിട്ടത്. യു.കെയിലെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലെ Prestwick Care എന്ന പേരിലുള്ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 നഴ്‌സിങ് ഹോമുകള്‍ കേന്ദ്രീകരിച്ചാണ് ബാലകൃഷ്ണന്‍ ഗോപാല്‍ രഹസ്യ റിപ്പോര്‍ട്ടിങ് നടത്തിയത്. ഗ്രൂപ്പിന് കീഴില്‍ ന്യൂകാസിലിലെ ഒരു കെയര്‍ഹോമില്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഹെല്‍ത്ത് കെയററായി ജോലി ചെയ്താണ് അദ്ദേഹം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നഴ്‌സുമാര്‍ക്കും, കെയറര്‍മാര്‍ക്കും … Read more

യു.കെ വിസ ഫീസ് വർദ്ധിപ്പിച്ചു; അയർലണ്ടിലും ഫീസ് കൂടുമോ?

ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളുടെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍. ഒക്ടോബര്‍ 4 മുതല്‍ ആറ് മാസത്തിന് താഴെയുള്ള വിസിറ്റിങ് വിസയ്ക്ക് 15 പൗണ്ടും, സ്റ്റുഡന്റ് വിസയ്ക്ക് 127 പൗണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ വിസിറ്റിങ് വിസയ്ക്കുള്ള ചെലവ് 115 യൂറോയും, സ്റ്റുഡന്റ് വിസയുടേത് 490 യൂറോയും ആയി ഉയരും. മിക്ക വര്‍ക്ക് വിസകളുടെയും, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയുടെയും ഫീസും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിദേശവിദ്യാര്‍ത്ഥികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും, യു.കെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ തിരിച്ചടിയാകുന്നതാണ് പുതിയ … Read more

ഡബ്ലിനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകളിൽ മാറ്റം; വിവരങ്ങൾ ഇവിടെ

ഡബ്ലിനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകളിൽ മാറ്റം. മെയ് 24 മുതൽ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകൾ, ഇമെയിൽ അഡ്രസുകൾ എന്നിവ താഴെ പറയുന്നവയാണ്. മരണം, അസുഖം, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിസ അന്വേഷണങ്ങൾക്ക് ഇനി മുതൽ 353 899423734 എന്ന നമ്പറിൽ വേണം ബന്ധപ്പെടാൻ. 24X7 ഈ സേവനം ലഭിക്കുമെങ്കിലും മേൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ഈ നമ്പറിൽ അന്വേഷണങ്ങൾ പാടുള്ളൂ. മറ്റ് എല്ലാ പൊതു അന്വേഷണങ്ങൾക്കും 01-2060932 എന്ന നമ്പർ ഉപയോഗിക്കാം. … Read more

വടക്കൻ അയർലണ്ടിൽ പോകാൻ യു.കെ വിസ വേണമോ? ഇന്ത്യക്കാരന്റെ ദുരനുഭവം കേൾക്കാം

അയര്‍ലണ്ടില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലേയ്ക്ക് യാത്ര ചെയ്ത ഇന്ത്യക്കാരെ യു.കെ വിസ ഇല്ലാത്തതിന് അറസ്റ്റ് ചെയ്തു. യു.കെയുടെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ യു.കെ വിസ വേണമെന്ന് അറസ്റ്റിന് ശേഷമാണ് ഇവര്‍ക്ക് മനസിലായത്. ഫേസ്ബുക്ക് വഴിയാണ് പേര് വെളിപ്പെടുത്താതെ യാത്രക്കാരിലൊരാള്‍ ദുരനുഭവം പങ്കുവച്ചത്. ബെല്‍ഫാസ്റ്റിലെത്തി രണ്ടാം ദിവസമായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ ഇമിഗ്രേഷന്‍ ഓഫിസര്‍മാരുടെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഡബ്ലിനിലേയ്ക്ക് തിരികെ പറഞ്ഞയച്ചു. വടക്കന്‍ അയര്‍ലണ്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശ്യമുള്ളവര്‍ ഇനിമുതല്‍ … Read more