ഹമാസ് ബന്ദിയാക്കിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ എമിലിയെ (9) മോചിപ്പിച്ചു

ഗാസയില്‍ ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 9 വയസുകാരിയായ മകളെ വിട്ടയച്ചു. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ റെയ്ഡിനിടെ എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടി കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും, കുട്ടിയെ ഹമാസ് ബന്ദിയാക്കിയിരിക്കാമെന്ന് പിന്നീട് സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഐറിഷുകാരനായ പിതാവ് ടോം ഹാന്‍ഡ് അടക്കമുള്ള ബന്ധുക്കള്‍, എമിലിയെ മോചിപ്പിക്കണമെന്ന് ഹമാസിനോട് അപേക്ഷിക്കുകയും, എമിലിയുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഐറിഷ് സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു. അതേസമയം ഇസ്രായേലുമായി ഹമാസ് അംഗീകരിച്ച … Read more

കൊല്ലപ്പെട്ടെന്ന് കരുതിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ ഹമാസിന്റെ പിടിയിലെന്ന് സംശയം; രക്ഷിക്കാൻ ശ്രമങ്ങളാരംഭിച്ചു

ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകളെ ഹമാസ് ബന്ദിയാക്കിയിരിക്കുന്നതായി സംശയം. എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടി നേരത്തെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയിരുന്നതെങ്കിലും, കഴിഞ്ഞ ദിവസമാണ് എമിലി ജീവനോടെയിരിക്കുന്നതായും, അമിലി അടക്കം ഏതാനും കുട്ടികളെ ഹമാസ് ഗാസ സ്ട്രിപ്പില്‍ ബന്ദികളാക്കിയിരിക്കുന്നതായും സംശയം ബലപ്പെട്ടത്. ഇസ്രായേലിലെ Kibbutz Be’eri-ല്‍ ഹമാസ് നടത്തിയ റെയ്ഡിനിടെയാണ് ഒക്ടോബര്‍ 7-ന് എമിലിയെ കാണാതാകുന്നത്. എമിലിയുടെ പിതാവായ തോമസ് ഹാന്‍ഡ് ഡബ്ലിന്‍ സ്വദേശിയായതിനാല്‍, എമിലിക്ക് ഐറിഷ്, ഇസ്രായേലി ഇരട്ട പൗരത്വമാണുള്ളത്. ഇസ്രായേല്‍ … Read more

അയർലണ്ടിലേയ്ക്കുള്ള കുടിയേറ്റം വർദ്ധിച്ചു;. രാജ്യത്തെ ജനസംഖ്യ 5.2 ദശലക്ഷം ആയി ഉയർന്നു

16 വര്‍ഷത്തിനിടെ അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം പേര്‍ കുടിയേറിയത് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെയെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 141,000-ല്‍ അധികം പേരാണ് മെച്ചപ്പെട്ട ജീവിതം തേടി അയര്‍ലണ്ടിലെത്തിയത്. ഇതില്‍ 42,000 പേര്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉക്രെയിനില്‍ നിന്നും പലായനം ചെയ്ത് എത്തിയവരുമാണ്. രാജ്യത്തേയ്ക്ക് കഴിഞ്ഞ 12 മാസത്തിനിടെ കുടിയേറിയവരില്‍ 29,600 പേര്‍ പുറംരാജ്യങ്ങളിലെ താമസം മതിയാക്കി സ്വരാജ്യത്തേയ്ക്ക് തിരികെയെത്തിയ ഐറിഷ് … Read more

അയർലണ്ടിൽ ഇതുവരെ എത്തിയത് 33,000-ലേറെ ഉക്രെയിൻ അഭയാർത്ഥികൾ; ഏറ്റവുമധികം പേർ എത്തിയത് നോർത്ത് ഇന്നർ സിറ്റി ഡബ്ലിനിൽ

റഷ്യ ഉക്രെയിനിനെ ആക്രമിക്കാന്‍ ആരംഭിച്ച ശേഷം അയര്‍ലണ്ടില്‍ ഇതുവരെയായി 33,151 ഉക്രെയിന്‍കാര്‍ അഭയം പ്രാപിച്ചതായി Central Statistics Office (CSO). മെയ് 22 വരെയുള്ള കണക്കാണിത്. 20-ഉം അതിന് മുകളിലും പ്രായമുള്ള സ്ത്രീകളാണ് ഇതില്‍ 48% പേരും. 0 മുതല്‍ 19 വരെ പ്രായക്കാരായ 38% പേര്‍ ഉണ്ട്. Temporary Protection Directive പ്രകാരം ഉക്രെയിന്‍കാര്‍ക്ക് public service (PPS) നമ്പറുകള്‍ നല്‍കിയത് അടിസ്ഥാനമാക്കിയാണ് അഭയാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്. കുട്ടികളുമായി എത്തിയ സിംഗിള്‍ പാരന്റ് എന്ന വിഭാഗത്തിലാണ് … Read more

അയർലണ്ടിൽ ഉക്രെയിൻ അഭയാർത്ഥികളെ താമസിപ്പിക്കുന്ന വീട്ടുകാർക്ക് 400 യൂറോ സഹായധനം നൽകുന്ന പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍ അഭയാര്‍ത്ഥികളെ പുനഃരധിവസിപ്പിക്കാനായി വീട്ടില്‍ സൗകര്യം ചെയ്തുനല്‍കുന്നവര്‍ക്ക് മാസം 400 യൂറോ സഹായധനം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍. അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുമ്പോഴുണ്ടാകുന്ന വിവിധങ്ങളായ ചെലവുകള്‍ ഉദ്ദേശിച്ചാണ് ഈ സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേരത്തെ അഭയാര്‍ത്ഥികളെ താമസിപ്പിക്കാമെന്ന് വ്ഗാദാനം ചെയ്ത പകുതിയിലേറെ പേരും വാക്ക് പാലിച്ചില്ലെന്ന് ഐറിഷ് റെഡ് ക്രോസ് സംഘടന നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വാഗ്ദാനം നല്‍കിയ 16% പേര്‍ പിന്നീട് വാക്ക് മാറ്റിയപ്പോള്‍, 38% പേരെ ഫോണിലോ മറ്റോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് റെഡ് ക്രോസ് … Read more