‘ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം’: യു.എസ് സന്ദർശനത്തിനിടെ നിലപാട് വ്യക്തമാക്കി ഐറിഷ് പ്രധാനമന്ത്രി

മാനുഷികപരിഗണന നല്‍കി പലസ്തീനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്ത് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. സെന്റ് പാട്രിക്‌സ് ഡേ ആചാരത്തിന്റെ ഭാഗമായി യുഎസ് സന്ദര്‍ശനത്തിനെത്തിയ വരദ്കര്‍, അവിടെ വച്ച് നടത്തിയ ആദ്യ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറാകത്ത സാഹചര്യത്തില്‍, അവരെ പിന്തുണയ്ക്കുന്ന യുഎസിലേയ്ക്കുള്ള യാത്ര പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് അയര്‍ലണ്ടില്‍ ആവശ്യമുയര്‍ന്നിരുന്നു. സെന്റ് പാട്രിക്‌സ് ദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഐറിഷ് പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുന്ന പതിവുണ്ട്. മാര്‍ച്ച് 17-നാണ് ഇത്തവണത്തെ ദേശീയ … Read more

പലസ്തീനിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പിന്തുണയറിയിച്ച് ഡബ്ലിനിൽ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം

ഗാസയില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന പലസ്തീനി ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പിന്തുണയറിയിച്ച് ഡബ്ലിനിലെ ഇസ്രായേലി എംബസിക്ക് മുമ്പില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെയാണ് ചെറിയൊരു സംഘം ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഗാസയിലെ ആരോഗ്യമേഖല തകര്‍പ്പെടുകയാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച ഡബ്ലിനിലെ ജനറല്‍ പ്രാക്ടീഷണറായ ഡോ. ഏഞ്ചല സ്‌കൂസ് പറഞ്ഞു. ഇവര്‍ക്കൊപ്പം എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ്, ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, പെയിന്‍ സ്‌പെഷലിസ്റ്റ് മുതലായവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗാസയിലെ ദി നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് … Read more

ഇസ്രായേൽ-പലസ്തീൻ യുദ്ധം: ചോര ചിന്തിത്തുടങ്ങിയിട്ട് 100 നാൾ

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം ആരംഭിച്ചിട്ട് 100 ദിവസം. പ്രതിരോധിക്കാന്‍ സാധിക്കാതെ പലസ്തീന്‍ ജനത കിതയ്ക്കുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ശക്തമായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 7-ന് ഇസ്രായേലിന് നേരെ ഗാസയിലെ സായുധപോരാളികളായ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ അതിശക്തമായ യുദ്ധമാരംഭിച്ചത്. ഇതുവരെ 23,843 പലസ്തീനികളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 60,317 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ മാത്രം 135 പേരാണ് ഗാസയില്‍ ജീവനറ്റ് വീണത്. യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞെങ്കിലും, വടക്കന്‍ ഗാസയില്‍ … Read more

ഡബ്ലിനിലും കോർക്കിലും നൂറുകണക്കിന് പേർ പങ്കെടുത്ത പലസ്തീൻ അനുകൂല പ്രകടനം; യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം

ഗാസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിനിലും കോര്‍ക്കിലും നൂറുകണക്കിന് ആളുകളുടെ പ്രതിഷേധ പ്രകടനം. ശനിയാഴ്ചയാണ് തലസ്ഥാന നഗരിയിലെ Spire-ല്‍ ഒത്തുകൂടിയ പ്രക്ഷോഭകര്‍ Ballsbridge-ലെ യുഎസ് എംബസിയിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. ഇസ്രായേലിന് യുഎസ് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാനും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. കോര്‍ക്കില്‍ കോര്‍ക്ക് പലസ്തീന്‍ സോളിഡാരിറ്റി കാംപെയിന്റെ (CPSC) നേതൃത്വത്തിലാണ് 1,000-ഓളം പേര്‍ പങ്കെടുത്ത റാലി നടന്നത്. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ച ശേഷം അയര്‍ലണ്ടില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ പത്താമത്തെ റാലിയായിരുന്നു ഇത്. ഗാസയില്‍ ഇസ്രായേല്‍ … Read more

എമിലി ഹാൻഡിന്റെ മോചനവുമായി ബന്ധപ്പെട്ട പോസ്റ്റ്; വരദ്കറോട് ഉടക്കി ഇസ്രായേൽ

ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകള്‍ എമിലിയുടെ മോചനത്തില്‍ പ്രതികരിച്ച ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറോട് ഉടക്കി ഇസ്രായേല്‍. ഇസ്രായേലുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ശനിയാഴ്ച എമിലി ഹാന്‍ഡ് അടക്കമുള്ള ഏതാനും പേരെ ഹമാസ് മോചിപ്പിച്ചത്. സംഭവത്തില്‍ സന്തോഷമറിയിച്ചുകൊണ്ട് വരദ്കര്‍ എക്‌സില്‍ ഇട്ട പോസ്റ്റാണ് ഇസ്രായേലി അധികൃതരെ ചൊടിപ്പിച്ചിരിക്കുന്നത്. ‘കാണാതായ ഒരു നിഷ്‌കളങ്കയായ കുട്ടി തിരിച്ചെത്തിയിരിക്കുന്നു, നാം ആശ്വാസത്തിന്റെ വലിയൊരു ദീര്‍ഘശാസമെടുക്കുകയാണ്’ എന്നായിരുന്നു പോസ്റ്റില്‍ വരദ്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എമിലിയെ കാണാതായതല്ലെന്നും, അവളെ … Read more

ഹമാസ് ബന്ദിയാക്കിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ എമിലിയെ (9) മോചിപ്പിച്ചു

ഗാസയില്‍ ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 9 വയസുകാരിയായ മകളെ വിട്ടയച്ചു. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ റെയ്ഡിനിടെ എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടി കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും, കുട്ടിയെ ഹമാസ് ബന്ദിയാക്കിയിരിക്കാമെന്ന് പിന്നീട് സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഐറിഷുകാരനായ പിതാവ് ടോം ഹാന്‍ഡ് അടക്കമുള്ള ബന്ധുക്കള്‍, എമിലിയെ മോചിപ്പിക്കണമെന്ന് ഹമാസിനോട് അപേക്ഷിക്കുകയും, എമിലിയുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഐറിഷ് സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു. അതേസമയം ഇസ്രായേലുമായി ഹമാസ് അംഗീകരിച്ച … Read more

‘ഇടപെടേണ്ടി വരും’: ഗാസയിൽ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ

പലസ്തീനെതിരായി ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഇറാന്‍. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ മറ്റ് കക്ഷികള്‍ രംഗത്തിറങ്ങാന്‍ തയ്യാറാണെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയന്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹമാസിനെ നശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ സൈന്യം കരയുദ്ധം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഹമാസിന്റെ പ്രവർത്തനഭൂമിയായ ഗാസ മുനമ്പിലേയ്ക്ക് ഇസ്രായേല്‍ സൈനികനീക്കം ആരംഭിച്ചതോടെ ലക്ഷക്കണക്കിന് പലസ്തീനികള്‍ ഇവിടെ നിന്നും പലായനം ആരംഭിച്ചിട്ടുണ്ട്. ഹമാസിന് ഇറാന്‍ ആയുധം നല്‍കുന്നതായി … Read more

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ ഐറിഷ് യുവതി കൊല്ലപ്പെട്ടു

ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐറിഷ് പൗരയായ Kim Damti-യുടെ സംസ്‌കാരം നടന്നു. തെക്കന്‍ ഇസ്രായേലില്‍ കഴിഞ്ഞയാഴ്ച ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കവെ നടന്ന ആക്രമണത്തില്‍ Damti-യെ കാണാതായിരുന്നു. തുടര്‍ന്ന് 22-കാരിയായ Damti കൊല്ലപ്പെട്ടതായി ബുധനാഴ്ച സ്ഥിരീകരിച്ചു. ശനിയാഴ്ച ഗാസയ്ക്ക് സമീപം നടന്ന പരിപാടിയില്‍ പങ്കെടുത്ത 250-ഓളം പേര്‍ Damti-ക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഹമാസ് തോക്കുധാരികള്‍ നിറയൊഴിക്കുകയായിരുന്നു. ഐറിഷ് പ്രസിഡന്റ് Michael D Higgins, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഇസ്രായേലിലെ ഐറിഷ് അംബാസഡര്‍ … Read more