Waterford City-യിൽ ‘ചലിപ്പിക്കാവുന്ന പാലം’ പൂർത്തിയായി

Waterford City-യില്‍ ചലിപ്പിക്കാവുന്ന പുതിയ പാലം പണി പൂര്‍ത്തിയാക്കി. 200 മില്യണ്‍ യൂറോ മുതല്‍മുടക്കിലുള്ള Waterford North Quays Infrastructure Project-ന്റെ പ്രധാന ഭാഗമാണ് River Suir-ന് കുറുകെയുള്ള ഈ പാലം. സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടക്കാര്‍ എന്നിവര്‍ക്ക് പാലം പയോഗിക്കാം. 2026-ല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. വാട്ടര്‍ഫോര്‍ഡ് സിറ്റി, കൗണ്ടി കൗണ്‍സിലുകള്‍ സംയുക്തമായാണ് ഫണ്ടിങ് നടത്തിയിരിക്കുന്നത്. BAM ആണ് നിര്‍മ്മാതാക്കള്‍. Waterford – Dungarvan, Waterford – New Ross Greenways എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. … Read more

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി അടുത്ത സമ്മേളന കാലയളവ് വരെ വാട്ടർഫോർഡ് യൂണിറ്റിനെ നയിക്കാനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. 28.11.24 ൽ യെച്ചൂരി നഗറിൽ ചേർന്ന സമ്മേളനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ കെ ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി അംഗം അഭിലാഷ് തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ ദയാനന്ദ് സ്വാഗതം പറഞ്ഞു. എഐസി ബ്രാഞ്ച് സെക്രട്ടറി ബിനു തോമസും എം എൻ ഐ കമ്മിറ്റി അംഗം അനൂപ് ജോണും ആശംസകൾ അറിയിച്ചു. രൂപം … Read more

ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വാട്ടർഫോർഡ്

ന്യൂയോര്‍ക്ക് ടൈംസിന്റെ 2024-ലെ ഏറ്റവും മികച്ച സന്ദര്‍ശനസ്ഥലങ്ങളുടെ പട്ടികയില്‍ വാട്ടര്‍ഫോര്‍ഡും. 52 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക സ്ഥലവും വാട്ടര്‍ഫോര്‍ഡാണ്. ഈയിടെ ടൂറിസം രംഗത്ത് വാട്ടര്‍ഫോര്‍ഡ് കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡുകള്‍. ഒരുമാസം മുമ്പ് Conde Nast Traveller-ന്റെ ‘Best Places to Go in 2024’ പട്ടികയിലും വാട്ടര്‍ഫോര്‍ഡ് ഇടംപിടിച്ചിരുന്നു. ചരിത്രം, പ്രകൃതി എന്നിവ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് വാട്ടര്‍ഫോര്‍ഡ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നു. വൈക്കിങ് ട്രയാംഗിള്‍, റെജിനാള്‍ഡ്‌സ് … Read more