ശക്തമായ മഴ: അയർലണ്ടിലെ 7 കൗണ്ടികളിൽ യെല്ലോ വാണിങ്; നാളെ അതിശക്തമായ കാറ്റും എത്തുന്നു

അയര്‍ലണ്ടില്‍ ഇന്ന് വൈകുന്നേരത്തോടെ വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതെ തുടര്‍ന്ന് ഏഴ് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും പുറപ്പെടുവിച്ചിട്ടുണ്ട്. Carlow, Kilkenny, Wexford, Cork, Kerry, Tipperary, Waterford എന്നീ കൗണ്ടികളില്‍ വൈകിട്ട് 9 മണി മുതല്‍ നാളെ രാവിലെ 9 മണി വരെയാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു. പുറത്ത് വച്ച് നടത്തുന്ന പരിപാടികളെയും മഴ ബാധിക്കും. ഇന്ന് പൊതുവെ ചെറിയ കാറ്റും, … Read more

ശക്തമായ തെക്ക് കിഴക്കൻ കാറ്റ്: അയർലണ്ടിലെ 4 കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്ന Dublin, Wexford, Wicklow, Waterford എന്നീ കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി കാലാവസ്ഥ വകുപ്പ്. ഇന്ന് (വെള്ളിയാഴ്ച) പകൽ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് മുന്നറിയിപ്പ്. ശക്തമായ തെക്ക് കിഴക്കൻ കാറ്റിൽ സാധനങ്ങൾ പറന്നു പോകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

അയർലണ്ടിൽ ഈ കടന്നു പോയത് 85 വർഷത്തിനിടെയുള്ള ഏറ്റവും ഈർപ്പമേറിയ അഞ്ചാമത്തെ നവംബർ മാസം

85 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഈര്‍പ്പമേറിയ അഞ്ചാമത്തെ നവംബര്‍ മാസമാണ് ഈ കടന്നുപോയതെന്ന് കാലാവസ്ഥാ വകുപ്പ്. ശരാശരി താപനിലയെക്കാള്‍ അധികം ചൂടാണ് കഴിഞ്ഞ മാസം രാജ്യത്ത് അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ലഭിച്ച ശരാശരി മഴ (gridded average rainfall) 189 mm ആയിരുന്നത് അന്തരീക്ഷം കൂടുതല്‍ ഈര്‍പ്പമുള്ളതായി മാറാന്‍ കാരണമായി. ഇത് കഴിഞ്ഞ 85 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഈര്‍പ്പമേറിയ അഞ്ചാമത്തെ നവംബറായി കഴിഞ്ഞ മാസത്തെ മാറ്റുകയും ചെയ്തു. 1991-2020 കാലഘട്ടത്തിലെ ദീര്‍ഘകാല ശരാശരിയെക്കാള്‍ 136% … Read more

അതിശക്തമായ കാറ്റ്: ഡോണഗലിലും മയോയിലും ജാഗ്രതാ മുന്നറിയിപ്പ്

ശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്നിൽ കണ്ട് ഡൊണഗലിലും മയോയിലും സ്റ്റാറ്റസ് യെല്ലോ വിൻഡ് വാണിംഗ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റുവീശുന്നതിനാൽ യാത്രാ സാഹചര്യങ്ങൾ ദുഷ്‌കരമാകുമെന്നും, കാറ്റിൽ അവശിഷ്ടങ്ങൾ പാറിവന്നു വീഴാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മറ്റിടങ്ങളിൽ, ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും, മഴയും ചാറ്റൽ മഴയും ഉണ്ടാകും, തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് … Read more

അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; 5 കൗണ്ടികളിൽ മുന്നറിയിപ്പ്

ശീതകാലം വന്നെത്തിയതോടെ Cavan, Donegal, Monaghan, Leitrim, Sligo എന്നീ കൗണ്ടികളില്‍ സ്‌നോ-ഐസ് യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ബുധന്‍) അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിക്കുന്ന മുന്നറിയിപ്പ് വ്യാഴാഴ്ച പകല്‍ 12 മണി വരെ തുടരും. ഇവിടങ്ങളില്‍ ഐസ് പാളികള്‍ ഉറഞ്ഞുകൂടാനും, മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച പകല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടാകാം. രാത്രിയില്‍ താപനില മൈനസ് 3 ഡിഗ്രി വരെ കുറഞ്ഞേക്കാം. വ്യാഴാഴ്ചയോടെ താപനില വീണ്ടും കുറയുമെന്നും … Read more

വീശിയടിച്ച് ക്ലൗഡിയ കൊടുങ്കാറ്റ്; അയർലണ്ടിലെ വിവിധ പ്രദേശങ്ങൾ ഇരുട്ടിൽ, ഇപ്പോഴും പ്രളയസാധ്യത

അയര്‍ലണ്ടില്‍ വീശിയടിച്ച ക്ലൗഡിയ കൊടുങ്കാറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും. നിരവധി വീടുകളില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ശക്തമായ കാറ്റും മഴയും കാരണം വിവിധ കൗണ്ടികളില്‍ വെള്ളി, ശനി ദിവസങ്ങളിലായി കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ വാണിങ്ങുകള്‍ നല്‍കിയിരുന്നു. ഡബ്ലിന്‍, കോര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളും ഇതില്‍ പെടുന്നു. രാജ്യത്തെ കിഴക്ക്, തെക്ക് കൗണ്ടികളെയാണ് കൊടുങ്കാറ്റ് പ്രധാനമായും ബാധിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചെങ്കിലും പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. … Read more

ശക്തമായ മഴയും കാറ്റും തുടരുന്നു; ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ക്ലോ എന്നിവിടങ്ങളിൽ ഓറഞ്ച് വാണിങ്, വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ കാറ്റും, മഴയും തുടരുന്ന അയര്‍ലണ്ടില്‍ ഇന്നും നാളെയുമായി വിവിധ കൗണ്ടികളില്‍ ഓറഞ്ച്, യെല്ലോ വാണിങ്ങുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. ഡബ്ലിന്‍, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നീ കൗണ്ടികളില്‍ ഇന്ന് (വെള്ളി) പകല്‍ 2 മണിക്ക് നിലവില്‍ വരുന്ന ഓറഞ്ച് റെയിന്‍ വാണിങ് നാളെ (ശനി) പകല്‍ 11 മണി വരെ തുടരും. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാര്യമായി മഴ പെയ്യുമെന്നും, ഇത് വെള്ളപ്പൊക്കത്തിലേയ്ക്ക് നയിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്രയും ബുദ്ധിമുട്ടാകും. കോര്‍ക്ക്, കെറി, ലിമറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് … Read more

മഴ ശക്തം: അയർലണ്ടിലെ 8 കൗണ്ടികളിൽ യെല്ലോ വാണിങ്

അതിശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ച് കാലാവസ്ഥാ വിദഗ്ദ്ധര്‍. കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് (ചൊവ്വ) പകല്‍ 2 മണി വരെ തുടരും. ശക്തമായ മഴയെ തുടര്‍ന്ന് ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, യാത്ര ദുഷ്‌കരമാകുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. ഇതിന് പുറമെ Carlow, Kilkenny, Wexford, Wicklow, Tipperary, Waterford എന്നീ കൗണ്ടികളിലും ഇന്ന് പുലര്‍ച്ചെ 2 മണി മുതല്‍ വൈകിട്ട് … Read more

മഴ തുടരുന്നു: അയർലണ്ടിലെ 6 കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴയെ തുടരുന്നതിനിടെ രാജ്യത്തെ ആറ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Carlow, Kilkenny, Wexford, Wicklow, Cork, Waterford എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന വാണിങ് ഇന്ന് പകല്‍ 12 മണി വരെ തുടരും. ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, യാത്ര ദുഷ്‌കരമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിശക്തമായ മഴ: അയർലണ്ടിലെ 4 കൗണ്ടികളിൽ പ്രളയ മുന്നറിയിപ്പ്

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ നാല് കൗണ്ടികളില്‍ യെല്ലോ വാണിങ്. Clare, Kerry, Galway, Mayo എന്നിവിടങ്ങളില്‍ ഞായറാഴ്ച രാത്രി 8 മണിക്ക് നിലവില്‍ വന്ന വാണിങ് ഇന്ന് രാത്രി 8 മണി വരെ തുടരും. തുടര്‍ച്ചയായ മഴ കാരണം ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. യാത്രയും ദുഷ്‌കരമാകും. പുറത്ത് പോകുന്നവര്‍ ജാഗ്രത പാലിക്കുക.