കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more

അയർലണ്ടിൽ വീണ്ടും മഞ്ഞുവീഴ്ച; വിവിധ കൗണ്ടികളിൽ സ്നോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ വീണ്ടും അതിശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം സ്‌നോ വാണിങ് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒപ്പം വ്യാപകമായി ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ Clare, Tipperary, Galway, Laois, Offaly, Westmeath എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നിലവില്‍ വരും. ഇവിടങ്ങളില്‍ മഴ പെയ്യുകയും അത് പിന്നീട് ആലിപ്പഴം വീഴ്ചയിലേയ്ക്ക് എത്തുകയും ചെയ്യും. പുലര്‍ച്ചെ 5 മുതല്‍ രാത്രി 8 മണി വരെ … Read more

അയർലണ്ടിൽ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാകുന്നു; മഴയ്‌ക്കൊപ്പം മൈനസ് 2 ഡിഗ്രി വരെ താപനില കുറയും

ഒരാഴ്ചയോളം നീണ്ട മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് (തിങ്കള്‍) ആകാശം മേഘാവൃതമായിരിക്കുകയും, ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് വൈകുന്നേരത്തോടെ മഴ ശക്തമാകും. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ Ulster, Connachy, north Leinster എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ചൊവ്വാഴ്ച മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും, പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. വൈകുന്നേരത്തോടെ മാനം തെളിയും. പകല്‍ 3 … Read more

അയർലണ്ടിൽ പെയ്തിറങ്ങി മണൽക്കാറ്റ്! എത്തിയത് ആഫ്രിക്കയിലെ സഹാറയിൽ നിന്നും!

വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വീശിയടിച്ച ശക്തമായ കാറ്റ് സഹാറ മരുഭൂമിയിലെ മണലുമായി അയര്‍ലണ്ടില്‍. ഞായറാഴ്ച രാത്രി രാജ്യത്തെ പലയിടത്തും വാഹനങ്ങള്‍ക്കും മറ്റും മുകളില്‍ മണല്‍ മൂടി. മഴയ്ക്ക് സമാനമായാണ് പല പ്രദേശങ്ങളിലും മണല്‍ പെയ്തത്. ഇതോടെ വാഹനങ്ങളും മറ്റും കഴുകാനായി രാജ്യത്തുടനീളമുള്ള കാര്‍ വാഷുകളില്‍ തിരക്ക് അനുഭവപ്പെടുകയാണ്. വാഹനങ്ങള്‍ക്ക് പുറമെ പുറത്ത് സൂക്ഷിച്ചിരുന്ന വസ്തുക്കളിലും മറ്റും മണല്‍ വീണിട്ടുണ്ട്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് കാരണമാകുന്നത് തെക്ക്, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും വടക്ക്, വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് … Read more

ഇഷയ്ക്ക് പിന്നാലെ അയർലണ്ടിലേക്ക് ജോസെലിൻ കൊടുങ്കാറ്റ്; വിവിധ കൗണ്ടികളിൽ ജാഗ്രത

ഇഷ കൊടുങ്കാറ്റിന് പിന്നാലെ അയര്‍ലണ്ടില്‍ വീശിയടിക്കാന്‍ ജോസെലിന്‍ കൊടുങ്കാറ്റ് (Storm Jocelyn). ചൊവ്വാഴ്ച ഉച്ചയോടെ കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ജോസെലിന്‍ കൊടുങ്കാറ്റ് എത്തുന്നതിന് മുന്നോടിയായി രാജ്യത്തെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡോണഗലില്‍ ഇന്ന് വൈകിട്ട് 6 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 2 മണി വരെ ഓറഞ്ച് വാണിങ്ങാണ് നല്‍കിയിട്ടുള്ളത്. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ അര്‍ദ്ധരാത്രി 12 വരെ ഓറഞ്ച് വാണിങ് നിലനില്‍ക്കും. … Read more

വീശിയടിച്ച് ഇഷ; അയർലണ്ടിൽ രണ്ടര ലക്ഷം വീടുകൾ ഇരുട്ടിലായി

അയര്‍ലണ്ടില്‍ ഞായറാഴ്ച വീശിയടിച്ച ഇഷ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടര്‍ന്ന് അധികൃതര്‍ തുടരുകയാണ്. മണിക്കൂറില്‍ 137 കി.മീ വരെ വേഗതയിലാണ് കാറ്റ് വീശിയത്. പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടത് ഇതുവരെ പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഡോണഗല്‍, സ്ലൈഗോ, മേയോ, ലെയ്ട്രിം, കാവന്‍ തുടങ്ങിയ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം കാര്യമായും തടസപ്പെട്ടത്. രാജ്യത്തെ 93,000 വീടുകളില്‍ കറന്റ് ഇല്ലെന്നാണ് തിങ്കളാഴ്ച വൈകുന്നേരം 5.30-ന് ESB സ്ഥിരീകരിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് 155,000 വീടുകളിലായിരുന്നു വൈദ്യുതി വിതരണം തടസപ്പെട്ടത്. … Read more

ഇഷ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു: അയർലണ്ടിലെ 3 കൗണ്ടികളിൽ റെഡ് അലേർട്ട്

അയര്‍ലണ്ടിലെത്തിയ ഇഷ കൊടുങ്കാറ്റ് സംഹാരഭാവം പൂണ്ടതോടെ ഡോണഗല്‍, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി അധികൃതര്‍. ഈ കൗണ്ടികളില്‍ അതിശക്തമായ കാറ്റും, അപകടകരമാം വിധത്തിലുള്ള തിരമാലകളും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം രാജ്യവ്യാപകമായി ഇന്ന് വൈകിട്ട് 4 മണി നാളെ പുലര്‍ച്ചെ 4 വരെ മുതല്‍ ഓറഞ്ച് അലേര്‍ട്ടും നിലവില്‍ വരും. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ വൈകിട്ട് 5 മണി മുതല്‍ 9 മണി വരെയും, ഡോണഗലില്‍ വൈകിട്ട് 9 മുതല്‍ പുലര്‍ച്ചെ … Read more

അയർലണ്ടിലേക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്; കൗണ്ടികളിൽ ഉടനീളം ഓറഞ്ച് വാണിങ്

അയര്‍ലണ്ടിലേയ്ക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരം വഴി വീശിയടിക്കുന്ന കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യമെങ്ങും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുകയാണ്. ഇന്ന് (ഞായര്‍) വൈകിട്ട് 5 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതിശക്തമായ കാറ്റ് വീശുകയും, അതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ അപകടകരമായ ഉയരത്തില്‍ തിരമാലകളുയരുകയും ചെയ്യും. ശക്തമായ കാറ്റില്‍ വസ്തുക്കള്‍ പറന്നുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. മുന്നറിയിപ്പ് … Read more

അയർലണ്ടിൽ താപനില മൈനസ് 6 ഡിഗ്രി; വാരാന്ത്യത്തിൽ ശൈത്യം കുറയാൻ സാധ്യത

അയര്‍ലണ്ടിലെ അതിശൈത്യം ഇന്നലെ രാത്രിയും തുടര്‍ന്നതോടെ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് രാവിലെ 6 മണിവരെയാണ് വാണിങ്. വ്യാഴാഴ്ച രാത്രിയില്‍ മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില താഴ്ന്നു. ഇന്നും രാജ്യമെങ്ങും ശൈത്യം നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ തണുപ്പും, മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രായമായവര്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവര്‍ക്കെല്ലാം കടുത്ത തണുപ്പ് കാരണം ആരോഗ്യപ്രശ്‌നം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം. ഇന്ന് രാത്രി … Read more

അയർലണ്ടിൽ മഞ്ഞുവീഴ്ച തുടങ്ങുന്നു; 4 കൗണ്ടികളിൽ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഡോണഗല്‍, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ യെല്ലോ സ്‌നോ- ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഈ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. റോഡിലും മറ്റുമായി മഞ്ഞുറയുന്നത് യാത്ര ദുര്‍ഘടമാക്കും. ഡ്രൈവര്‍മാര്‍ ഫോഗ് ലൈറ്റ് ഓണ്‍ ചെയ്ത്, വളരെ കുറഞ്ഞ വേഗതയില്‍ മാത്രം വാഹനമോടിക്കുക. ഇന്ന് (ബുധന്‍) രാവിലെ 7 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 11 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതേസമയം രാജ്യവ്യാപകമായി നല്‍കിയിട്ടുള്ള കുറഞ്ഞ താപനില, … Read more