ചൂടിന് അപ്രതീക്ഷിത ഫുൾ സ്റ്റോപ്പ്; അയർലണ്ടിൽ ഇനി ശക്തമായ മഴ

ശക്തമായ ചൂടിന് അന്ത്യം കുറിച്ചുകൊണ്ട് അയര്‍ലണ്ടില്‍ ഇനി കനത്ത മഴ. അതിശക്തമായ മഴ, കാറ്റ്, മിന്നല്‍, വെള്ളപ്പൊക്കം എന്നിവ പ്രതീക്ഷിക്കുന്ന Clare, Kerry, Limerick, Galway എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് (ജൂലൈ 14 തിങ്കള്‍) വൈകിട്ട് 7 മണി മുതല്‍ നാളെ (ജൂലൈ 15 ചൊവ്വ) രാവിലെ 7 മണി വരെയാണ് മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ചൂട് കുത്തനെ ഉയരുകയും, ചിലയിടങ്ങളില്‍ 31 ഡിഗ്രി സെല്‍ഷ്യസ് … Read more

അയർലണ്ടിൽ ഇന്നും ഉഷ്ണം കനക്കും, കാട്ടുതീക്കും സാധ്യത; രാജ്യമെങ്ങും യെല്ലോ വാണിങ്

ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടും യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ജൂലൈ 12 ശനി) പകല്‍ 12 മണി മുതല്‍ നാളെ രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്. ഇന്ന് പകല്‍ അന്തരീക്ഷ താപനില 27 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുമെന്നും, രാത്രിയില്‍ 15 ഡിഗ്രി കടക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. ഉഷ്ണം കാരണം ഉറക്കക്കുറവ്, സൂര്യാഘാതം, കാട്ടുതീ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ഏതാനും ദിവസങ്ങളായി യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടുകയാണ്. … Read more

കടുത്ത ചൂട്: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

ചൂട് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Carlow, Dublin, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Cavan, Monaghan, Roscommon, Tipperary എന്നീ കൗണ്ടികളില്‍ ഇന്ന് (ജൂലൈ 11 വെള്ളി) ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ (ജൂലൈ 12 ശനി) രാവിലെ 6 മണി വരെയാണ് മുന്നറിയിപ്പ്. പകല്‍ 27 ഡിഗ്രി വരെയും, രാത്രിയില്‍ 15 ഡിഗ്രി വരെയും താപനിലയാണ് ഈ പ്രദേശങ്ങളില്‍ … Read more

അയർലണ്ടിൽ ചൂടേറുന്നു; വിവിധ കൗണ്ടികളിൽ വരൾച്ച മുന്നറിയിപ്പ്, ജലം സംരക്ഷിക്കാൻ അഭ്യർത്ഥന

അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില 28 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തെത്തുടര്‍ന്ന് വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുജലവിതരണ വകുപ്പ് (Uisce Éireann). പല പ്രദേശങ്ങളിലും ജലവിതരണം നടത്താന്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി പറഞ്ഞ അധികൃതര്‍, Dublin, Limerick, Tipperary, Waterford, Cork, Galway, Donegal, Meath, Westmeath, Clare, Wexford എന്നീ കൗണ്ടികളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. സാധാരണയിലുമധികം ചൂട് ഉയര്‍ന്നതോടെ രാജ്യത്തെ പല കൗണ്ടികളിലും വരള്‍ച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Mullingar (Co Westmeath), … Read more

അയർലണ്ടിൽ ഈയാഴ്ച 28 ഡിഗ്രി വരെ ചൂടുയരും

യൂറോപ്പിൽ ആകമാനം അന്തരീക്ഷതാപനില കുത്തനെ ഉയർന്നതിനു പിന്നാലെ അയർലണ്ടിലും ഈയാഴ്ച ചൂടുയരും. വെള്ളിയാഴ്ചയോടെ താപനില 28 ഡിഗ്രിയിലേക്ക് എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെസ്റ്റ് ആഫ്രിക്കയിൽ നിന്നും വെസ്റ്റേൺ യൂറോപ്പിലെത്തി അയർലണ്ടിലേക്ക് നീങ്ങുന്ന ഉയർന്ന മർദ്ദം (Azores High) ആണ് ഇവിടെ ചൂട് ഉയരാൻ കാരണം. ചൂടുള്ള വായു, തെളിഞ്ഞ ആകാശം, നേരിയ കാറ്റ് എന്നിവ അതുകാരണം ഉണ്ടാകും. ഇന്ന് പൊതുവിൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥയാകും രാജ്യമെങ്ങും അനുഭവപ്പെടുക. രാജ്യമെമ്പാടും ചാറ്റൽ മഴയും പെയ്യും. 17 മുതൽ … Read more

ഈ കഴിഞ്ഞത് അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ മാസം

ഈ കഴിഞ്ഞ മാസം അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂണായിരുന്നു എന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 29.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ജൂണ്‍ 20-ന് Co Roscomon-ലെ Mount Dillion-ല്‍ ആയിരുന്നു ഇത്. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതു തന്നെയാണ്. അതേസമയം ജൂണിലെ ശരാശരി താപനില 15.10 ഡിഗ്രി ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ മാസത്തിലെ അവസാന പത്ത് ദിവസങ്ങള്‍ യൂറോപ്പിലെങ്ങും … Read more

യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്‌ണതരംഗം; ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ബെൽജിയം അടക്കം ചുട്ടുപൊള്ളുന്നു

ഫ്രാന്‍സ് അടക്കമുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഈ വേനല്‍ക്കാലത്തെ ആദ്യത്തെ വലിയ ഉഷ്ണതരംഗമാണിതെന്ന് ചൊവ്വാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ അമിത ചൂട് അനുഭവപ്പെടുന്നതിനെയാണ് ഉഷ്ണതരംഗം (heatwave) എന്ന് പറയുന്നത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു. പാരിസിലെ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെയെല്ലാം ഉഷ്ണതരംഗം കാര്യമായി ബാധിക്കുമെന്ന് ഫ്രഞ്ച് അധികൃതര്‍ പറയുന്നു. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ ടിക്കറ്റ് … Read more

ചുട്ടുപൊള്ളി അയർലണ്ട്; ഇന്നലെ രേഖപ്പെടുത്തിയത് മൂന്ന് വർഷത്തിനിടെയുള്ള ഉയർന്ന താപനില

അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില വെള്ളിയാഴ്ച രേഖപ്പെടുത്തി. Co Roscommon-ലെ Mount Dillion-ല്‍ അന്നലെ രേഖപ്പെടുത്തിയ 29.6 ഡിഗ്രി സെല്‍ഷ്യസ് താപനില രാജ്യത്ത് 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ്. 2018-ന് ശേഷം ഏറ്റവും ചൂടേറിയ ജൂണ്‍ മാസവും ഇതാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാജ്യത്ത് 27 ഡിഗ്രി വരെ ചൂട് ഉയര്‍ന്നിരുന്നു. ഇന്നലെ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ഉയര്‍ന്ന താപനില തന്നെയാണ് രേഖപ്പെടുത്തിയത്. Co Donegal-ലെ Finner-ല്‍ 28.9 … Read more

അയർലണ്ടിൽ ഇന്ന് ചൂട് 29 ഡിഗ്രി വരെ ഉയരും; നീന്താൻ പോകുന്നവർ സൂക്ഷിക്കുക

അയര്‍ലണ്ടില്‍ ഇന്ന് അന്തരീക്ഷ താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്ത് ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് റോസ്‌കോമണിലെ Mount Dillion-ല്‍ 27 ഡിഗ്രി സെല്‍ഷ്യസ് ആണ്. അതേസമയം ഇന്ന് Munster, Leinster പ്രദേശങ്ങളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. ഇവിടങ്ങളില്‍ 24 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. മറ്റിടങ്ങളില്‍ ചൂട് 29 ഡിഗ്രി തൊട്ടേക്കും. ശനിയാഴ്ചയും വെയിലുള്ള കാലാവസ്ഥ തുടരും. 25 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. അതേസമയം രാജ്യമെമ്പാടും ചാറ്റല്‍ മഴയും പെയ്‌തേക്കും. … Read more

ശക്തമായ മൂടൽമഞ്ഞ്: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ മിക്ക കൗണ്ടികളിലും യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Leinster, Cavan, |Monaghan എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9 മണി വരെയാണ് വാണിങ്. റോഡിലെ കാഴ്ച കുറവാകും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കുക. തെക്ക്, കിഴക്കന്‍ തീരങ്ങളില്‍ കുറച്ചധികം സമയം മൂടല്‍മഞ്ഞ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ശേഷം നല്ല വെയില്‍ ലഭിക്കും. 21 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുകയും ചെയ്യും.