അയർലണ്ടിൽ ഈ വാരാന്ത്യം മഴയും വെയിലും മാറി മാറിയും; ചൂട് 21 ഡിഗ്രി വരെ ഉയരും

അയര്‍ലണ്ടില്‍ ഏതാനും ദിവസങ്ങളായി മാറിമറിയുന്ന കാലാവസ്ഥ ഈ വാരാന്ത്യവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (വെള്ളിയാഴ്ച) പകല്‍ പൊതുവെ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. 17 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുകയും ചെയ്യും. അതേസമയം രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ താപനില 8 മുതല്‍ 13 ഡിഗ്രി വരെയായി കുറയും. ആകാശം പലപ്പോഴും മേഘാവൃതമാകുകയും ചെയ്യും. പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചെറിയ മഴയും പെയ്‌തേക്കും. ശനിയാഴ്ച രാവിലെയും … Read more

ലോകത്ത് ഏറ്റവും ചൂട് ഉയരുന്ന പ്രദേശം യൂറോപ്പ്; വൻകരയിൽ കഴിഞ്ഞ വർഷം കൊടിയ ചൂട് താങ്ങാനാകാതെ മരിച്ചത് 47,690 പേർ

യൂറോപ്പില്‍ നിയന്ത്രണാതീതമായി ഉയര്‍ന്ന ചൂടില്‍ കഴിഞ്ഞ വര്‍ഷം 47,690 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. Barcelona’s Institute for Global Health നടത്തിയ പഠന റിപ്പോര്‍ട്ട്, Nature Medicine എന്ന ആനുകാലികത്തിലാണ് പ്രസിദ്ധീകരിച്ചത്. യൂറോപ്പിലെ 35 രാജ്യങ്ങളിലെ ചൂടുമായി ബന്ധപ്പെട്ടുള്ള മരണങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 2023-ല്‍ ഉഷ്ണതരംഗം കാരണം ഇവിടങ്ങളില്‍ 47,690 പേര്‍ മരിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷവും, യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വര്‍ഷവുമായിരുന്നു. 2022-ല്‍ 60,000-ഓളം … Read more

അതിശക്തമായ മഴയും കാറ്റും; അയർലണ്ടിലെ 3 കൗണ്ടികളിൽ ഓറഞ്ച് വാണിങ്, മറ്റ് മൂന്നിടത്ത് യെല്ലോ

അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് Mayo, Donegal, Galway എന്നീ കൗണ്ടികളിൽ ഓറഞ്ച് വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. അർദ്ധരാത്രി നിലവിൽ വന്ന വാണിങ് ഇന്ന് (തിങ്കൾ) രാവിലെ 10 മണി വരെ തുടരും. ശക്തമായ മഴയെ തുടർന്ന് ഈ കൗണ്ടികളിൽ പ്രാദേശികമായ വെള്ളപ്പൊക്കം, യാത്രാക്ലേശം, മറ്റ് നാശനഷ്ടങ്ങൾ എന്നിവ ഉണ്ടായേക്കാം. ശക്തമായ തെക്കൻ കാറ്റും വീശും. ബാങ്ക് ഹോളിഡേ ആയതിനാൽ ഇന്ന്  ഷോപ്പിംഗ് നടത്താനും മറ്റും പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴയുള്ളപ്പോൾ വേഗത കുറച്ചു മാത്രം … Read more

അയർലണ്ടിൽ വരാന്ത്യം ശക്തമായ മഴ; 6 കൗണ്ടികളിൽ യെല്ലോ വാണിങ്

ഈ വാരാന്ത്യം അയർലണ്ടിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് തീരദേശ കൗണ്ടികളിൽ കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ റെയിൻ വാണിങ്. Clare, Donegal, Galway, Leitrim, Mayo, Sligo എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്കാണ് വാണിങ്. ശക്തമായ മഴ കാരണം പ്രാദേശികമായ വെള്ളപ്പൊക്കം, താത്കാലികമായി ഉണ്ടാക്കിയ കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ, യാത്ര ദുഷ്കരമാകൽ എന്നിവയുണ്ടാകും. അതേസമയം മേൽ പറഞ്ഞ കൗണ്ടികൾ അല്ലാത്ത ഇടങ്ങളിലെല്ലാം ഞായറാഴ്ച പൊതുവെ വരണ്ട കാലാവസ്ഥ … Read more

അയർലണ്ടിൽ ഇത്തവണ മഴയും വെയിലും കലർന്ന വാരാന്ത്യം; ഞായറാഴ്ച മാനം തെളിയും

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴ പെയ്യുമെങ്കിലും തെളിഞ്ഞ വെയിലും ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മഴയും വെയിലും മാറി മാറി ലഭിക്കുകയും, അന്തരീക്ഷ താപനില പരമാവധി 16-20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. വൈകുന്നേരത്തോടെ പടിഞ്ഞാറന്‍ പ്രദേശത്ത് മഴയെത്തും. രാത്രിയില്‍ കിഴക്കന്‍ പ്രദേശങ്ങളൊഴികെ മറ്റെല്ലായിടത്തും മഴ പെയ്യും. 9-12 ഡിഗ്രി വരെയാകും പരമാവധി താപനില. നാളെ (ശനി) രാവിലെ വെയില്‍ ഉദിക്കുമെങ്കിലും ഇടയ്ക്ക് ചാറ്റല്‍ മഴ പെയ്യും. പിന്നീട് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 17 മുതല്‍ … Read more

ഇക്കഴിഞ്ഞ ഞായറാഴ്ച ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം; യൂറോപ്പിൽ ചൂട് വർദ്ധിക്കുന്നത് ആഗോള ശരാശരിയേക്കാൾ ഇരട്ടിയായി

ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 21) ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ദിനമായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ Copernicus Climate Change Service (C3S). അന്നേ ദിവസം ശരാശരി ആഗോള അന്തരീക്ഷ താപനില 17.09 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പത്തെ ഉയര്‍ന്ന ശരാശരി താപനിലയായ 17.08 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം ജൂലൈ 6-നായിരുന്നു. 1940-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് CS3 വ്യക്തമാക്കി. മുന്‍ റെക്കോര്‍ഡിനെ അപേക്ഷിച്ച് 0.01 ഡിഗ്രി … Read more

അതിശക്തമായ മഴ: അയർലണ്ടിലെ 18 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടിലെ 18 കൗണ്ടികളില്‍ മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. Leinster-ലെ എല്ലാ കൗണ്ടികള്‍ക്കും പുറമെ Cavan, Monaghan, Leitrim, Roscommon, Tipperary, Waterford എന്നീ കൗണ്ടികളിലുമാണ് ഇന്ന് (ചൊവ്വ) പുലര്‍ച്ചെ 4 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 4 വരെ യെല്ലോ റെയിന്‍ വാണിങ് നിലനില്‍ക്കുക. അതിശക്തമായ മഴയെ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാഴ്ച മറയുന്നതോടെ യാത്രയും ദുഷ്‌കരമാകും. ഇന്ന് രാവിലെ രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാകും. ഇടയ്ക്കിടെ മഴയും പെയ്യും. തെക്ക്-കിഴക്കന്‍ … Read more

അയർലണ്ടിൽ ഈ കടന്നു പോയ ജൂൺ 9 വർഷത്തിനിടെ ഏറ്റവും തണുപ്പേറിയത്; കൊടും തണുപ്പും കൊടും ചൂടും അനുഭവപ്പെടുന്ന ഇടമായി അയർലണ്ട് മാറുന്നുവോ?

അയര്‍ലണ്ടില്‍ 2015-ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ ജൂണ്‍ മാസമാണ് ഇക്കഴിഞ്ഞു പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 2024 ജൂണിലെ ശരാശരി അന്തരീക്ഷ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നുവെന്നും, കഴിഞ്ഞ വര്‍ഷം ജൂണിനെക്കാള്‍ 3 ഡിഗ്രി കുറവാണിതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ കാലാവസ്ഥ കൊടുംതണുപ്പും, വര്‍ദ്ധിച്ച ചൂടുമായി രണ്ട് അറ്റങ്ങളില്‍ മാറി മറിയുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലെ 24-ആം തീയതിയാണ് 2024-ലെ ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസമായി അടയാളപ്പെടുത്തിയിട്ടുള്ളത്. … Read more

ഇന്നലെ കടന്നുപോയത് അയർലണ്ടിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം; താപനില ഉയർന്നത് 26.5 ഡിഗ്രി വരെ

ഇന്നലെ (തിങ്കള്‍) കടന്നുപോയത് അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം. ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ അന്തരീക്ഷതാപനില 26.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. 25 ഡിഗ്രി വരെ താപനില ഉയരുമെന്നായിരുന്നു ഇന്നലെ കാലാവസ്ഥാ വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. അതേസമയം ഇന്നുമുതല്‍ രാജ്യത്ത് താപനില കുറയുമെന്നും, ചാറ്റല്‍ മഴയെത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ചാറ്റല്‍ മഴയും പെയ്യും. 16 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാകും … Read more

ഉല്ലാസ ദിനങ്ങൾക്ക് വിട; അയർലണ്ടിൽ മഴയും തണുപ്പും തിരികെയെത്തുന്നു

നല്ല വെയിലും ചൂടും ഉണര്‍വ്വ് പകര്‍ന്ന ദിവസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടില്‍ തണുപ്പ് തിരികെയെത്തുന്നു. ഇക്കഴിഞ്ഞ വാരാന്ത്യം റോസ്‌കോമണില്‍ 21.6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാരാന്ത്യം താപനില താഴേയ്ക്ക് പോകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. ഇന്ന് പൊതുവെ ആകാശം മേഘാവൃതമായിരിക്കും. എങ്കിലും തെക്ക്, തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ 20 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം. വടക്കന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 14 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ശരാശരി താപനില. … Read more