ഈ വാരാന്ത്യം അയർലണ്ടുകാർക്ക് ഉല്ലസിക്കാം; 21 ഡിഗ്രി വരെ ചൂട് ഉയരും
അയര്‍ലണ്ടില്‍ പൊതു അവധിയായ ഈ വാരാന്ത്യം അന്തരീക്ഷതാപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാജ്യമെങ്ങും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മിക്കപ്പോഴും നല്ല വെയിലോടെയുള്ള വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. എന്നാല്‍ വടക്കന്‍ കൗണ്ടികള്‍ മേഘാവൃതമായേക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ് താപനില ഉയരുക. രാത്രിയില്‍ ചെറിയ കാറ്റ് വീശും. 5 മുതല്‍ 9 ഡിഗ്രി ആകും രാത്രിയിലെ കുറഞ്ഞ താപനില. ശനിയാഴ്ച നീണ്ടുനില്‍ക്കുന്ന വെയില്‍ ലഭിക്കും. … Read more