ചൂടിനൊപ്പം അയർലണ്ടിനെ വലച്ച് ഇടിമിന്നലോടു കൂടിയ മഴ; വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ്

By Rose Malayalam Desk

ചൂട് കുത്തനെ ഉയര്‍ന്നതിനൊപ്പം അയര്‍ലണ്ടിനെ വലച്ച് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും. ഇതെത്തുടര്‍ന്ന് വിവിധ കൗണ്ടികളില്‍ യെല്ലോ തണ്ടര്‍ സ്‌റ്റോം വാണിങ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. Cavan, Donegal, Monaghan, Clare, Tipperary, Connacht, Kildare, Laois, Longford, Meath, Offaly, Westmeath എന്നീ കൗണ്ടികളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, ആലിപ്പഴം വീണുള്ള നാശനഷ്ടങ്ങള്‍, യാത്രാ തടസ്സം നേരിടല്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തടസ്സപ്പെടുക, ശക്തമായ കാറ്റ് എന്നിവ ഉണ്ടാകും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളിലും ഇന്ന് പുലര്‍ച്ചെ 12 മണിക്ക് നിലവില്‍ വന്ന യെല്ലോ തണ്ടര്‍ സ്റ്റോം വാണിങ് പകല്‍ 10 മണി വരെ തുടരുമെന്ന് യുകെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ശക്തമായ ഉഷ്ണത്തെ തുടര്‍ന്ന് രാജ്യമെമ്പാടും നല്‍കിയിരുന്ന യെല്ലോ ഹൈ ടെപംറേച്ചര്‍ വാണിങ് വീണ്ടും നീട്ടിയതായി ഐറിഷ് കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ അവസാനിക്കേണ്ടിയിരുന്ന മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ 9 മണി വരെയാണ് നീട്ടിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മുന്നറിയിപ്പ് നിലവില്‍ വന്നത്. ചൂട് തുടരുന്ന സാഹചര്യത്തില്‍ പല കൗണ്ടികളിലും താപനില 27 ഡിഗ്രി സെല്‍ഷ്യസ് കടക്കാനാണ് സാധ്യത. രാത്രിയിലും 15 ഡിഗ്രിയിലധികം ചൂട് അനുഭവപ്പെടും. ഇത് ഹീറ്റ് സ്‌ട്രെസ്സിന് ഇടയാക്കുകയും, കാട്ടുതീ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments