2026-ലെ ആദ്യ ‘ഓൾ അയർലണ്ട് വടംവലി മത്സരം’ ജൂൺ 6-ന് ന്യൂകാസ്റ്റിൽ വെസ്റ്റിൽ

By Rose Malayalam Desk

ജോബി മാനുവൽ 

ലിമെറിക്ക്: അയർലണ്ടിലെ കായിക പ്രേമികൾ കാത്തിരിക്കുന്ന 2026-ലെ വടംവലി മാമാങ്കത്തിന്റെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങുന്നു. ജൂൺ 6 ശനിയാഴ്ച കൗണ്ടി ലിമെറിക്കിലെ ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ (Eir Code: V42 N611) വെച്ചാണ് മത്സരം നടക്കുന്നത്. ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ (NICA) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പോരാട്ടത്തിൽ അയർലണ്ടിലെ പ്രഗത്ഭരായ നിരവധി ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വടംവലി മത്സരത്തിലെ വിജയികൾക്ക്
ഒന്നാം സമ്മാനമായി 1000 യൂറോയും, രണ്ടാം സമ്മാനമായി 750 യൂറോയും, മൂന്നാം സമ്മാനമായി 500 യൂറോയും, നാലാം സമ്മാനമായി 250 യൂറോയും കാത്തിരിക്കുന്നു.

ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന ന്യൂകാസ്റ്റിൽ വെസ്റ്റ് സമ്മർ ഫെസ്റ്റിൽ ആകർഷകമായ സിനിമാറ്റിക് ഡാൻസ് മത്സരവും അരങ്ങേറുന്നു. സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 150, 100, 50 യൂറോ എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 100 യൂറോയും, സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 50 യൂറോയും രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

ഇവ കൂടാതെ കാണികൾക്കായി ഗാനമേള, വൈവിധ്യമാർന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായി ബൗൺസിംഗ് കാസിൽ തുടങ്ങി നിരവധി വിനോദ പരിപാടികളും സമ്മർ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

രാത്രി 9 മണി വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. വിശാലമായ പാർക്കിംഗ് സൗകര്യവും ഗ്രൗണ്ടിൽ ലഭ്യമായിരിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

സിബി ജോണി: 087 141 8392

ടിനു ജോയ്: 089 488 2360.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments