ഡബ്ലിൻ, ലിമറിക്ക് എന്നിവിടങ്ങളിൽ 1.25 മില്യൺ യൂറോയുടെ കഞ്ചാവ് വേട്ട; 2 പേർ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിന്‍, ലിമറിക്ക് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 1.25 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാര്‍ അറസ്റ്റില്‍. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഡബ്ലിനില്‍ നിന്നും 20 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഇതിന് ഏകദേശം 400,000 യൂറോ വിപണി വില വരും. തുടരന്വേഷണത്തില്‍ വീണ്ടും 20 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇവിടെ നിന്നും 30-ലേറെ പ്രായമുള്ള ഒരു പുരുഷനാണ് അറസ്റ്റിലായത്.

ഗാര്‍ഡയും റവന്യൂ ഓഫീസര്‍മാരും ലിമറിക്കില്‍ നടത്തിയ പരിശോധനയില്‍ 450,000 യൂറോ വിപണിവില വരുന്ന 22.5 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഈ സംഭവത്തില്‍ 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനും അറസ്റ്റിലായി.

ഇരും സംഭവങ്ങളിലും അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments