ഡബ്ലിനില്‍ ഗാര്‍ഡയുടെ വമ്പന്‍ കഞ്ചാവ് വേട്ട. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ പ്രത്യേക പരിശോധനയില്‍ 60 കിലോഗ്രാം കഞ്ചാവാണ് ഗാര്‍ഡ സംഘം കണ്ടെടുത്തത്. ഇതിന് വിപണിയില്‍ 1.2 മില്യണ്‍ യൂറോയിലധികം വിലവരും.
തുടര്‍പരിശോധനയില്‍ 2,900 യൂറോ പണവും, നോട്ടെണ്ണുന്ന മെഷീനും പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.
ആദ്യ പരിശോധനയില്‍ 56.5 കിലോഗ്രാം കഞ്ചാവും, പിന്നീട് നടത്തിയ തുടര്‍പരിശോധനയില്‍ 4 കിലോഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ഇതിന് ആകെ 1.21 മില്യണ്‍ യൂറോ വിലവരും.
സംഭവത്തില്‍ മൂന്ന് പുരുഷന്മാര്‍ അറസ്റ്റിലായിട്ടുമുണ്ട്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments