ലിമെറിക്ക് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിലെ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 1, 2 തീയതികളിൽ

By Rose Malayalam Desk

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലുള്ള ലിമെറിക്ക് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, വെച്ചൂട്ട് നേര്‍ച്ചയും മെയ് 1, 2 തീയതികളില്‍. ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. സജു ഫിലിപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന പെരുന്നാളാഘോഷത്തിന്റെ ഭാഗമായി കൊടി ഉയര്‍ത്തല്‍, സന്ധ്യാ നമസ്‌കാരം, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, ചെമ്പില്‍ അരിയിടല്‍, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, വെച്ചൂട്ട് എന്നിവ നടത്തപ്പെടും. വികാരി ഫാ. അനു മാത്യുവും ചടങ്ങുകളില്‍ സാന്നിദ്ധ്യമാകും.

പെരുന്നാളാഘോഷത്തില്‍ സംബന്ധിക്കുവാന്‍ ഏവരെയും സഹൃദയം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments