ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സിറ്റി സെന്ററിലെ Grafton Street-ന് സമീപം Clarendon Street-ല്‍ വച്ചാണ് 21-കാരന് കുത്തേറ്റത്. പിന്നാലെ ഇദ്ദേഹത്തെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരിച്ചയാള്‍ ആഫ്രിക്കന്‍ വംശജനാണെന്നാണ് വിവരം. പ്രദേശത്തെ നൈറ്റ് ക്ലബ്ബില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം അക്രമത്തിലേയ്ക്ക് നീളുകയായിരുന്നുവെന്നും ഇതിനിടെ ഇദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ദൃക്‌സാക്ഷികളാരെങ്കിലുമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡബ്ലിനിലെ നൈറ്റ് ലൈഫിന് പേരുകേട്ട സ്ഥലത്താണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി, മൊബൈല്‍ ക്യാമറ, ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:
Pearse Street Garda Station – 01 666 9000
Garda Confidential Line – 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments