ഇന്‍സുലിന്‍ നിര്‍മിക്കുന്ന ‘കുഞ്ഞ് അവയവം’ വികസിപ്പിച്ച് ഗവേഷകര്‍

ബോസ്റ്റണ്‍: പ്രമേഹത്തെ വരുതിയിലാക്കാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വഴികണ്ടത്തെി. ഇന്‍സുലിന്‍ നിര്‍മിക്കുന്ന ‘കുഞ്ഞ് അവയവം’ വികസിപ്പിച്ചതാണ് പ്രമേഹ ചികിത്സാരംഗത്ത് ശ്രദ്ധേയമായ നേട്ടമായിരിക്കുന്നത്. പ്രമേഹരോഗികളില്‍ നഷ്ടമാകുന്ന ബീറ്റ കോശങ്ങള്‍ എന്നറിയപ്പെടുന്ന പാന്‍ക്രിയാസിലെ കോശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വര്‍ഷങ്ങളായി നടക്കുന്ന ഗവേഷണത്തിനാണ് ഫലമുണ്ടായിരിക്കുന്നത്. ഗവേഷണത്തിനിടെ, അടിവയറിലെ കോശങ്ങള്‍ക്ക് ബീറ്റ കോശങ്ങളുടെ അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന്, എലികളുടെ അടിവയറില്‍നിന്ന് ശേഖരിച്ച കോശം ലാബില്‍ വളര്‍ത്തി. പിന്നീട്, എലികളിലെ പാന്‍ക്രിയാസ് ബീറ്റ കോശങ്ങളെ നശിപ്പിച്ച് പകരം ലാബില്‍ നിര്‍മിച്ച … Read more