വീഡിയോ ഗെയിം ചെറിയ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നതായി ഗവേഷണഫലം

  ന്യൂയോര്‍ക്: വീഡിയോ ഗെയിം കളിക്കുന്നത് ചെറിയ കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹികധാരണാശേഷികളും മെച്ചപ്പെടാന്‍ ഇത് സഹായിക്കുന്നതായി ഗവേഷണഫലം. യു.എസിലെ കൊളംബിയ സര്‍വകലാശാലയിലെയും പാരിസിലെ ദെക്കാര്‍ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് വീഡിയോ ഗെയിമുകള്‍ക്ക് ഗുണപരമായ മാറ്റം കുട്ടികളില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിച്ചത്. കുട്ടികളുടെ പ്രായം, ലിംഗം, എണ്ണം തുടങ്ങിയവയെ ക്രമീകരിച്ചായിരുന്നു പഠനം നടത്തിയത്. വീഡിയോ ഗെയിമുകളുടെ കൂടിയ ഉപയോഗം സാധാരണ ബൗദ്ധിക പ്രവര്‍ത്തനങ്ങളെക്കാള്‍ 1.75 മടങ്ങും സ്‌കൂളിലെ പ്രകടനത്തെക്കാള്‍ 1.88 മടങ്ങും വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. -എജെ-